ഇന്ത്യ- ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് മത്സരം പുരോഗമിക്കുകയാണ്. മത്സരത്തിന്റെ ഫലം എന്ത് തന്നെയായാലും ആദ്യ ടെസ്റ്റിൽ ഇന്ത്യൻ നിരയിൽ നിറം മങ്ങിയ പ്രകടനം കാഴ്ച്ച വെച്ച ചില താരങ്ങളുണ്ട്. അതിലൊരാളാണ് നീണ്ട വർഷങ്ങൾക്ക് ശേഷം ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയ മലയാളി താരം കരുൺ നായർ.
ALSO READ: ഗംഭീർ കരുതിയിരുന്നോളു..ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് കണ്ണ് വെച്ച് ഇതിഹാസ താരം
മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ സംപൂജ്യനായി പുറത്തായ കരുൺ രണ്ടാം ഇന്നിങ്സിലും പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. കേവലം 20 റൺസ് മാത്രമേ താരത്തിന് രണ്ടാം ഇന്നിങ്സിൽ നേടാനായുള്ളു. ഇന്ത്യൻ ടീമിലേക്കുള്ള മടങ്ങി വരവിൽ ടീമിൽ സ്ഥാനം സേഫാക്കാൻ കരുണിന് സാധിച്ചില്ല. ഇപ്പോഴിതാ കരുണിന്റെ സ്ഥാനത്തിന് വെല്ലുവിളി ഉയർത്തിയിരിയ്ക്കുകയാണ് മറ്റൊരു ഇന്ത്യൻ താരം.
ALSO READ: കൂടുമാറുമോ സഞ്ജു?; ഒടുവിൽ സഞ്ജുവിന്റെ കാര്യത്തിൽ ആദ്യമായി ഒരു ദേശീയ മാധ്യമത്തിന്റെ അപ്‌ഡേറ്റ്…
ഇംഗ്ലീഷ് ക്ലബ് ഹാംപ്‌ഷെയറിനായി ഇന്ന് ആദ്യമായി അരങ്ങേറ്റം നടത്തിയ യുവതാരം തിലക് വർമയാണ് കരുണിന്റെ സ്ഥാനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നത്. തന്റെ ആദ്യ കൗണ്ടി അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ചുറി നേടിയ തിലകിന്റെ പ്രകടനം സെലക്ടർമാർക്കും പരിശീലകൻ ഗൗതം ഗംഭീറിനും തള്ളിക്കളയാനാവില്ല.
ALSO READ: ബുംറയല്ല; ഇന്ത്യൻ ടീമിലെ ഡൈഞ്ചറസ് ബൗളർ അവനാണ്; പുകഴ്ത്തി ഗവാസ്‌കർ
ഇംഗ്ലീഷ് മണ്ണിൽ ആദ്യമായി ഒരു കൗണ്ടി ക്ലബ്ബിനായി കളിച്ച തിലക് ആദ്യ മത്സരത്തിൽ തന്നെ സെഞ്ചുറി നേടിയിരുന്നു. ( മത്സരത്തിൽ ഇപ്പോഴും അദ്ദേഹം നോട്ട്ഔട്ട് ആണ്). കൂടാതെ അത്യാവശ്യ സമയത്ത് ഒരു സ്പിൻ ബൗളറായി ഉപയോഗിക്കാൻ കഴിയുന്ന താരം കൂടിയാണ് തിലക്.
ALSO READ: ആ തന്ത്രം പാളി, ഇനി ആവർത്തിക്കരുത്; ഗംഭീറിനെതിരെ കാർത്തിക്
ഇംഗ്ലീഷ് പര്യടനത്തിൽ മികച്ച പ്രകടനം നടത്താനായില്ല എങ്കിൽ കരുണിന്റെ സ്ഥാനം മിക്കവാറും തിലക് കൊണ്ട് പോകുമെന്ന കാര്യത്തിൽ സംശയമില്ല.