പുരോഗമിച്ച് കൊണ്ടിരിക്കുന്ന ഇംഗ്ലണ്ട്- ഇന്ത്യ ആദ്യ ടെസ്റ്റിൽ നില സന്തുലിതമായി തുടരുകയാണ്. ഇന്ത്യയ്ക്ക് ലീഡുണ്ടെങ്കിലും മത്സരത്തിൽ ഇരു ടീമിനും ഒരേ പോലെ ആനുകൂല്യമുണ്ട്. എന്നാൽ മത്സരത്തിൽ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ നടത്തിയ ഒരു തന്ത്രത്തിനെതിരെ വിമർശനം ഉയർത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്.
ALSO READ: അക്കാര്യം ശ്രദ്ധിച്ചിരുന്നെങ്കിൽ ഇന്ത്യയുടെ ലീഡ് 300 കടന്നേനേ; എല്ലാം കളഞ്ഞ് കുളിച്ചു
ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ ഉപനായകൻ ഋഷഭ് പന്ത് പുറത്താവാൻ കാരണം ഗംഭീറിന്റെ തന്ത്രമാണെന്നാണ് കാർത്തിക്കിന്റെ വിമർശനം. ആദ്യ ഇന്നിങ്സിൽ 134 റണ്‍സ് നേടിയാണ് പന്ത് പുറത്തായത്.
ALSO READ: സഞ്ജു സിഎസ്കെയിലേക്ക് തന്നെ; ഇതാ മറ്റൊരു തെളിവ്
അല്‍പ്പം കൂടി ശാന്തനായി, ഡിഫന്‍സീവ് ശൈലിയില്‍ കളിക്കൂയെന്ന നിര്‍ദേശം ഡ്രസിങ് റൂമില്‍ നിന്നും ഗംഭീര്‍ നല്‍കിയതെന്നും ഇതാണ് റിഷഭ് പന്തിന്റെ പുറത്താവലിലേക്കു നയിച്ചതെന്നുമാണ് കാർത്തിക്കിന്റെ വിമർശനം. പന്തിന്റെ കാര്യത്തിൽ ഗംഭീറിന്റെ തന്ത്രം തെറ്റിയെന്നും കാർത്തിക്ക് വിമർശിച്ചു.
ALSO READ: മികച്ച ബൗളറെ പുറത്തിരുത്തി ഗംഭീർ ഇഷ്ടക്കാരനെ ടീമിലെടുത്തു; വിമർശനവുമായി മുൻ ഇന്ത്യൻ താരം
തന്റെ സ്‌ട്രോക്ക് മേക്കിങിലൂടെ വളരെ അനായാസം കളിക്കുകയായിരുന്നു ഗംഭീർ. ഈ തരത്തില്‍ ബാറ്റ് ചെയ്യവെ ശാന്തനായി, ഡിഫൻസ് കളിയ്ക്കാൻ ആവശ്യപ്പെട്ടാൽ അതു ചില കളിക്കാര്‍ക്കു വര്‍ക്ക് ചെയ്യണമെന്നില്ലെന്നും ഗംഭീറിന്റെ തീരുമാനത്തെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ട് ഡിക്കെ പറഞ്ഞു.
ALSO READ: കൊച്ചി ടസ്‌ക്കേഴ്‌സ് ഐപിഎല്ലിലേക്ക് തിരിച്ചെത്തുമോ? ഇതാ സാദ്ധ്യതകൾ…
ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ ഓരോ താരങ്ങളെയും നന്നായി മനസ്സിലാക്കണമന്നും അതിനു ശേഷം മാത്രമേ നിര്‍ദേശങ്ങള്‍ പാടുള്ളൂവെന്നും ദിനേശ് കാര്‍ത്തിക് പറഞ്ഞു. ഇന്ത്യ- ഇംഗ്ലണ്ട് മത്സരത്തിൽ സ്‌കൈ സ്‌പോര്‍ടസില്‍ കമന്ററി പറയവെയാണ് കാർത്തിക്കിന്റെ വിമർശനം.