സമീപ ദിവസങ്ങളിലായി ഗംഭീറിനെതിരെ രൂക്ഷവിമർശനം നടത്തുന്ന വ്യക്തിയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ദിനേശ് കാർത്തിക്. ഇപ്പോഴിതാ വളരെ പ്രധാനപ്പെട്ട ഒരു വിമർശനം കൂടി അദ്ദേഹത്തിൻറെ ഭാഗത്ത് നിന്നും ഉയരുകയാണ്.
ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ നടത്തിയ ഒരു തന്ത്രത്തിനെതിരെ വിമർശനം ഉയർത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്.
ബുമ്രയും മറ്റ് ഇന്ത്യൻ ബൗളര്‍മാരും തമ്മിലുള്ള അന്തരം വളരെ വലുതാണ്. ഇക്കാര്യം ഇംഗ്ലണ്ട് ടീമിനും നന്നായി അറിയാം. അതുകൊണ്ടാണവര്‍ ബുമ്രയുടെ ഓവറുകള്‍ അതിജീവിക്കാന്‍ ശ്രമിച്ച് മറ്റ് ബൗളര്‍മാരെ പ്രഹരിക്കുന്നത്.- കാർത്തിക്ക് പറഞ്ഞു.


