ഇംഗ്ലണ്ട്- ഇന്ത്യ ആദ്യ ടെസ്റ്റ് മത്സരം പുരോഗമിക്കുമ്പോൾ ഇന്ത്യൻ ടീമിലെ ഒരു പ്രധാന ബൗളറെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. എന്നാൽ നിലവിൽ ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്തുന്ന ജസ്പ്രീത് ബുംറയെ പറ്റിയുള്ള അദ്ദേഹത്തിൻറെ വിശേഷണം എന്നത് ശ്രദ്ധേയമാണ്.
ALSO READ: അക്കാര്യം ശ്രദ്ധിച്ചിരുന്നെങ്കിൽ ഇന്ത്യയുടെ ലീഡ് 300 കടന്നേനേ; എല്ലാം കളഞ്ഞ് കുളിച്ചു
ടീമിലെ മറ്റൊരു പ്രധാന ബൗളറായ മുഹമ്മദ് സിറാജിനെ കുറിച്ചാണ് അദ്ദേഹത്തിൻറെ പ്രതികരണം. ഏതൊരു ക്യാപ്റ്റനും ആഗ്രഹിക്കുന്ന ബൗളർ ആണ് സിറാജ് എന്നാണ് സുനിൽ ഗവാസ്കർ അഭിപ്രായപ്പെട്ടത്.
ALSO READ: സഞ്ജു സിഎസ്കെയിലേക്ക് തന്നെ; ഇതാ മറ്റൊരു തെളിവ്
എല്ലാ ക്യാപ്റ്റനും അദ്ദേഹത്തെ പോലുള്ള ഒരു ബൗളറെ ആഗ്രഹിക്കുന്നു. കളിക്കളത്തിൽ ഉള്ള എല്ലാവരെയും മികച്ച രീതിയിൽ എറിഞ്ഞു എഴുത്തുന്ന ശീലം അദ്ദേഹത്തിനുണ്ട്. വിക്കറ്റിന് വേണ്ടി എറിയുന്ന പന്തുകളിൽ അദ്ദേഹം വളരെയധികം ആക്രമണകാരിയാണെന്നും സുനിൽ ഗവാസ്ക്കർ പറഞ്ഞു.
ALSO READ: മികച്ച ബൗളറെ പുറത്തിരുത്തി ഗംഭീർ ഇഷ്ടക്കാരനെ ടീമിലെടുത്തു; വിമർശനവുമായി മുൻ ഇന്ത്യൻ താരം
അതേ സമയം ആദ്യ ഇന്നിങ്സിൽ രണ്ട് വിക്കറ്റുകളാണ് സിറാജ് വീഴ്ത്തിയത്. മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം ഉറപ്പാക്കണമെങ്കിൽ രണ്ടാം ഇന്നിങ്സിൽ സിറാജിൽ നിന്നും മികച്ച പ്രകടനം അത്യാവശ്യമാണ്.
ALSO READ: കൊച്ചി ടസ്‌ക്കേഴ്‌സ് ഐപിഎല്ലിലേക്ക് തിരിച്ചെത്തുമോ? ഇതാ സാദ്ധ്യതകൾ…
ജസ്പ്രീത് ബുംറ പരമ്പരയിലെ എല്ലാ മത്സരങ്ങളും കളിയ്ക്കാൻ സാധ്യതയില്ല. അതിനാൽ ബുമ്രയുടെ അഭാവത്തിൽ ഇന്ത്യൻ പേസ് നിറയെ നയിക്കേണ്ട ഉത്തരവാദിത്വം സിറാജിനാണ്.