ശുഭ്മാൻ ഗില്ലിന് കീഴിലുള്ള ആദ്യ ടെസ്റ്റിൽ ഇന്ത്യ പരാജയം രുചിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോൽവി. ഇതോടെ അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് 1-0 ത്തിന് മുന്നിലെത്തുകയും ചെയ്തു. മത്സരശേഷം ഇന്ത്യയുടെ പരാജയകാരണവും നായകൻ ഗിൽ ചൂണ്ടിക്കാട്ടി.
ALSO READ: പ്രകടനം ദയനീയം; ഇങ്ങനെയെങ്കിൽ കരുൺ പുറത്ത്, പകരം മറ്റൊരു താരം
മികച്ച മത്സരമാണ് നമ്മൾ കാഴ്ച്ച വെച്ചതെങ്കിലും ക്യാച്ചുകൾ നഷ്ടപ്പെടുത്തിയതും ലോവർ ഓർഡർ റൺസ് എടുക്കുന്നതിൽ പരാജയപ്പെട്ടതും ആദ്യ മത്സരം തോൽക്കാൻ കാരണമായെന്നും ഗിൽ ചൂണ്ടിക്കാട്ടി.
ALSO READ: ഇംഗ്ലണ്ട് സ്‌ക്വാഡിൽ മാറ്റം…?; സ്റ്റാർ പേസർ രണ്ടാം ടെസ്റ്റിൽ തിരിച്ചെത്തും
രണ്ടാം ഇന്നിങ്സിൽ 430 റൺസിൽ ഡിക്ലെയർ ചെയ്യാനാണ് നമ്മൾ ഉദ്ദേശിച്ചത്. എന്നാൽ ഇന്നിങ്സിന്റെ അവസാന സെക്ഷനുകളിൽ നമ്മൾക്ക് റൺസ് ഉയർത്താനായില്ലെന്നും ഗിൽ പറഞ്ഞു.വരാനിരിക്കുന്ന മത്സരങ്ങളിൽ ഈ മേഖലകളിലെ തെറ്റ് തിരുത്തേണ്ടതുണ്ടെന്നും ഗിൽ പറഞ്ഞു.
ALSO READ: ഗംഭീർ കരുതിയിരുന്നോളു..ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് കണ്ണ് വെച്ച് ഇതിഹാസ താരം
പരാജയപ്പെട്ടെങ്കിലും അടുത്ത മത്സരത്തിൽ തെറ്റുകൾ പരിഹരിക്കുമെന്നും ഈ ടീമിൽ അഭിമാനമുണ്ടെന്നും ഗിൽ പറഞ്ഞു.
ALSO READ: ബുംറയല്ല; ഇന്ത്യൻ ടീമിലെ ഡൈഞ്ചറസ് ബൗളർ അവനാണ്; പുകഴ്ത്തി ഗവാസ്‌കർ
ജൂലായ് രണ്ടിനാണ് പരമ്പരയിലെ രണ്ടാം മത്സരം. എഡ്ജ്ബാസ്റ്റണിലാണ് പോരാട്ടം.
ALSO READ: കൂടുമാറുമോ സഞ്ജു?; ഒടുവിൽ സഞ്ജുവിന്റെ കാര്യത്തിൽ ആദ്യമായി ഒരു ദേശീയ മാധ്യമത്തിന്റെ അപ്‌ഡേറ്റ്…