ഇന്ത്യ- ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് മത്സരം പുരോഗമിക്കുകയാണ്. മത്സരം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ രണ്ടാം ടെസ്റ്റിൽ ഇംഗ്ലീഷ് ടീമിൽ മാറ്റങ്ങളുണ്ടാവുമെന്നാണ് റിപ്പോർട്ട്. ഇംഗ്ലീഷ് നിരയിലെ മികച്ച ബൗളർ അടുത്ത മത്സരത്തിൽ തിരിച്ചെത്തുമെന്നാണ് സൂചന.
ALSO READ: പ്രകടനം ദയനീയം; ഇങ്ങനെയെങ്കിൽ കരുൺ പുറത്ത്, പകരം മറ്റൊരു താരം
ഇംഗ്ലീഷ് പേസർ ജോഫ്രെ ആർച്ചർ അടുത്ത മത്സരത്തിൽ തിരിച്ചെത്തുമാണ് സൂചന. ഇക്കഴിഞ്ഞ മെയ് അവസാന വാരം പരിക്കേറ്റ താരം ഐപിഎല്ലിന്റെ രണ്ടാം സെക്ഷനിൽ പങ്കെടുത്തിരുന്നില്ല.
ALSO READ: കൂടുമാറുമോ സഞ്ജു?; ഒടുവിൽ സഞ്ജുവിന്റെ കാര്യത്തിൽ ആദ്യമായി ഒരു ദേശീയ മാധ്യമത്തിന്റെ അപ്‌ഡേറ്റ്…
പരിക്കിൽ നിന്നും താരം മുക്തനായെങ്കിലും ഫിറ്റ്നസ് പ്രശ്നങ്ങൾ മൂലം ഇന്ത്യയ്‌ക്കെതിരെയാ ആദ്യ ടെസ്റ്റിനുള്ള സ്‌ക്വാഡിൽ താരത്തെ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ നിലവിൽ കൗണ്ടി ക്രിക്കറ്റ് കളിക്കുന്ന താരം തന്റെ ഫിറ്റ്നസ് ലെവൽ തെളിയിച്ചിട്ടുണ്ട്.
ALSO READ: ഗംഭീർ കരുതിയിരുന്നോളു..ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് കണ്ണ് വെച്ച് ഇതിഹാസ താരം
കൗണ്ടി ക്രിക്കറ്റിൽ 14 ഓവറുകൾ എറിഞ്ഞ താരം ഫിറ്റ്നസ് ലെവൽ തെളിയിച്ചതോടെ ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ട്. അങ്ങനെയങ്കിൽ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് കുറച്ചധികം വിയർപ്പൊഴുക്കേണ്ടി വരും.
ALSO READ: ആ തന്ത്രം പാളി, ഇനി ആവർത്തിക്കരുത്; ഗംഭീറിനെതിരെ കാർത്തിക്
അതേ സമയം ഇന്ത്യൻ ടീമില്, രണ്ടാം ടെസ്റ്റിൽ മാറ്റങ്ങളുണ്ടായേക്കാം. സായി സുദർശൻ, കരുൺ നായർ, ശാർദൂൽ താക്കൂർ എന്നിവരിൽ ആരെങ്കിലും ഒരാൾ അടുത്ത മത്സരത്തിൽ പുറത്തിരിക്കാനുള്ള സാധ്യതകളുണ്ട്.