CricketIndian Cricket TeamSports

രോഹിതുണ്ടെങ്കിൽ ഇത് നടക്കില്ലായിരുന്നു; ഗില്ലിന്റെ ആ ഒരൊറ്റ മണ്ടത്തരം ഇന്ത്യയ്ക്ക് തിരിച്ചടിയായി

വൈറ്റ് ബോൾ ക്രിക്കറ്റിൽ നായകനായി പരിഗണിക്കാവുന്ന താരമാണ് ഗില്ലെന്നും എന്നാൽ ടെസ്റ്റ് നായക സ്ഥാനത്തേക്ക് ഗിൽ യോജിച്ചവനല്ലെന്നും അഭിപ്രായം ഉയർന്നിരുന്നു. അതിനെ സാധുകരിക്കുന്നതാണ് ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ നായകൻ ഗിൽ നടത്തിയ ഒരു മണ്ടൻ തീരുമാനം.

ക്രിക്കറ്റിലെ ഏറെ പ്രധാനപ്പെട്ട ഫോർമാറ്റായ ടെസ്റ്റ് ക്രിക്കറ്റിലേക്ക് വലിയ പരിചയസമ്പത്തില്ല ശുഭ്മാൻ ഗില്ലിനെ നായകനാക്കിയത് ചോദ്യങ്ങൾ ഉയരാൻ കാരണമായിരുന്നു. വൈറ്റ് ബോൾ ക്രിക്കറ്റിൽ നായകനായി പരിഗണിക്കാവുന്ന താരമാണ് ഗില്ലെന്നും എന്നാൽ ടെസ്റ്റ് നായക സ്ഥാനത്തേക്ക് ഗിൽ യോജിച്ചവനല്ലെന്നും അഭിപ്രായം ഉയർന്നിരുന്നു. അതിനെ സാധുകരിക്കുന്നതാണ് ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ നായകൻ ഗിൽ നടത്തിയ ഒരു മണ്ടൻ തീരുമാനം.

ALSO READ: രണ്ടാം ടെസ്റ്റിൽ അവൻ നിർബന്ധം; അവനില്ലെങ്കിൽ ഇന്ത്യയ്ക്ക് ജയിക്കാൻ കഴിയില്ല; മുന്നറിയിപ്പുമായി ശാസ്ത്രി

ബോർഡർ- ഗാവസ്‌കർ ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയ നിതീഷ് കുമാർ റെഡ്ഢിയെ പുറത്തിരുത്തി ശാർദൂൽ താക്കൂറിനെ ആദ്യ ഇലവനിലേക്ക് കൊണ്ട് വന്ന ഗംഭീറിന്റെ നീക്കം പലരെയും ഞെട്ടിച്ചിരുന്നു. പേസ് ബൗളർമാർക്ക് ആനുകൂല്യമുള്ള ഇംഗ്ലീഷ് പിച്ചിൽ സാഹചര്യം മുതലെടുക്കാനുള്ള നീക്കമാണ് എന്നാണ് പലരും ഇതിനെ വിലയിരുത്തിയത്. എന്നാൽ താരത്തെ ഉപയോഗിക്കുന്നതിൽ ഗിൽ പൂർണമായും പരാജയപ്പെട്ടു.

ALSO READ: തോൽക്കാൻ കാരണം ആ രണ്ട് ഘടകങ്ങൾ; മത്സരശേഷം ഗിൽ

ഒന്നാമിന്നിങ്‌സില്‍ വെറും ആറോവര്‍ മാത്രമേ അദ്ദേഹത്തിന് ഗിൽ നല്‍കിയുള്ളൂ. ടെസ്റ്റ് ക്രിക്കറ്റിലും റൺസ് വഴങ്ങുന്നതിൽ കേമനാണ് ഷർദൂലെങ്കിലും അദ്ദേഹത്തിൻറെ ഏറ്റവും വലിയ പ്ലസ് പോയിന്റ് നിർണായക സമയങ്ങളിൽ വിക്കറ്റ് വീഴ്ത്താൻ സാധിക്കുന്നു എന്നുള്ളതാണ്. അത് പല തവണ തെളിഞ്ഞ കാര്യവുമാണ്.

ALSO READ: പ്രകടനം ദയനീയം; ഇങ്ങനെയെങ്കിൽ കരുൺ പുറത്ത്, പകരം മറ്റൊരു താരം

ബേസ് ബോൾ ക്രിക്കറ്റ് കളിക്കുന്ന ഇംഗ്ലണ്ട് ടീമിനെതിരെ കൃത്യമായി ഉപയോഗിച്ച് വിക്കറ്റുകൾ വീഴ്ത്താൻ ഇന്ത്യ ഉപയോഗിക്കേണ്ട താരമായിരുന്നു താക്കൂർ. എന്നാൽ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലീഷ് ടീം 471 റണ്‍സെന്ന സ്‌കോര്‍ പിന്തുടരവെ ആദ്യത്തെ 40 ഓവറില്‍ ഒരിക്കല്‍പ്പോലും ശര്‍ദ്ദുല്‍ ടാക്കൂറിനെ ബൗളിങില്‍ പരീക്ഷിച്ചില്ല.

ALSO READ: ഇംഗ്ലണ്ട് സ്‌ക്വാഡിൽ മാറ്റം…?; സ്റ്റാർ പേസർ രണ്ടാം ടെസ്റ്റിൽ തിരിച്ചെത്തും

ഗില്ലിന് പകരം നായക സ്ഥാനത്ത് രോഹിത് ശർമ യായിരുന്നെങ്കിൽ താക്കൂറിനെ ഇതിലും മികച്ച രീതിയിൽ ഉപയോഗിച്ചേനെ എന്ന കാര്യത്തിൽ സംശയമില്ല. രണ്ടാമിന്നിങ്‌സിൽ 10 ഓവറുകളെറിഞ്ഞ ശര്‍ദ്ദുല്‍ ബെൻ ഡക്കറ്റ്, ഹാരി ബ്രൂക്ക് എന്നീ പ്രധാനപ്പെട്ട രണ്ടു വിക്കറ്റുകളും വീഴ്ത്തി.

ALSO READ: ഗംഭീർ കരുതിയിരുന്നോളു..ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് കണ്ണ് വെച്ച് ഇതിഹാസ താരം