CricketIndian Cricket TeamSports

ദുരന്തബൗളിംഗ്; ബുമ്രയ്ക്ക് കൂട്ടായി ഷമിയെത്തുമോ?

മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവർക്കൊന്നും മത്സരത്തിൽ നിർണായക സംഭാവനകൾ നൽകാനായില്ല. ഇതോടെ കൂടി ഇന്ത്യൻ ബൗളിംഗ് നിരയെ രക്ഷിക്കാൻ സൂപ്പർ താരത്തെ തിരിച്ചെത്തിക്കാനുള്ള ആവശ്യം ഉയർത്തുകയാണ്.

ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റ് പരാജയപ്പെട്ടതോടെ ഇന്ത്യൻ ബൗളിംഗ് ഡിപ്പാർട്മെന്റിന്റെ ദൗർബല്യം വ്യക്തമാവുകയാണ്. ജസ്പ്രീത് ബുംറ ഒഴികെയുള്ള ഇന്ത്യൻ ബൗളിംഗ് നിര പാടെ ദുരന്തമായി മാറി. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവർക്കൊന്നും മത്സരത്തിൽ നിർണായക സംഭാവനകൾ നൽകാനായില്ല. ഇതോടെ കൂടി ഇന്ത്യൻ ബൗളിംഗ് നിരയെ രക്ഷിക്കാൻ സൂപ്പർ താരത്തെ തിരിച്ചെത്തിക്കാനുള്ള ആവശ്യം ഉയർത്തുകയാണ്.

ALSO READ: രോഹിതുണ്ടെങ്കിൽ ഇത് നടക്കില്ലായിരുന്നു; ഗില്ലിന്റെ ആ ഒരൊറ്റ മണ്ടത്തരം ഇന്ത്യയ്ക്ക് തിരിച്ചടിയായി

പരിചയസമ്പന്നനായ മുഹമ്മദ് ഷമിയെ ടീം ശരിക്കും മിസ്സ് ചെയ്യുന്നതായും താരത്തെ തിരിച്ച് വിളിക്കുമെന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്.

ALSO READ: രണ്ടാം ടെസ്റ്റിൽ അവൻ നിർബന്ധം; അവനില്ലെങ്കിൽ ഇന്ത്യയ്ക്ക് ജയിക്കാൻ കഴിയില്ല; മുന്നറിയിപ്പുമായി ശാസ്ത്രി

ലീഡ്‌സ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബൗളിങിന്റെ ഭാരം മുഴുവന്‍ ജസ്പ്രീത് ബുംറയുടെ ചുമലിലായിരുന്നു. ഒരു മികച്ച പിന്തുണ അദ്ദേഹത്തിന് സഹബൗളർമാരിൽ നിന്നും ലഭിച്ചില്ല. ഇതോടെയാണ് ബുമ്രയ്ക്കൊപ്പം എന്നും മികച്ച കൂട്ട്ക്കെട്ട് ഉണ്ടാക്കുന്ന ഷമിയെ തിരിച്ചെത്തിക്കാൻ ആരാധകർ ആവശ്യം ഉയർത്തുന്നത്.

ALSO READ: തോൽക്കാൻ കാരണം ആ രണ്ട് ഘടകങ്ങൾ; മത്സരശേഷം ഗിൽ

കൂടാതെ ബുംറ ഇനി പരമ്പരയിലെ രണ്ട് മത്സരങ്ങൾ മാത്രമേ കളിക്കുകയുള്ളു. ആ സാഹച്ചര്യത്തിൽ ഇന്ത്യൻ ബൗളിംഗ് യൂണിറ്റിനെ നയിക്കാൻ ഒരു പരിചയ സമ്പന്നനായ ബൗളർ ആവശ്യമാണ്.

ALSO READ: ഇംഗ്ലണ്ട് സ്‌ക്വാഡിൽ മാറ്റം…?; സ്റ്റാർ പേസർ രണ്ടാം ടെസ്റ്റിൽ തിരിച്ചെത്തും

പരമ്പരയ്ക്കിടയിൽ സ്‌ക്വാഡിൽ മാറ്റം വരുത്താൻ ടീമുകൾക്ക് സാധിക്കും. എന്നാൽ ടീം ഇന്ത്യയും പരിശീലകൻ ഗംഭീറും അത്തരത്തിലൂടെ ഒരു മാറ്റത്തിലൂടെ ഷമിയെ തിരിച്ച് വിളിക്കുമോ എന്നത് കണ്ടറിയേണ്ടതുണ്ട്.

ALSO READ: പ്രകടനം ദയനീയം; ഇങ്ങനെയെങ്കിൽ കരുൺ പുറത്ത്, പകരം മറ്റൊരു താരം