CricketCricket LeaguesIndian Premier LeagueSports

ലോകകപ്പിന് മുമ്പ് ആ 3 പേർ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം നടത്തും; സഞ്ജുവിന്റെ സ്ഥാനത്തേക്കും പുതിയ താരം

ഐപിഎല്ലിൽ മിന്നും പ്രകടനം നടത്തുകയും ഗംഭീറിന്റെ ശൈലിക്ക് അനുയോജ്യരുമായ 3 താരങ്ങൾ ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ നീലക്കുപ്പായം അണിയുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകരടക്കം അഭിപ്രായപ്പെടുന്നത്. ആ 3 താരങ്ങൾ ആരൊക്കെയാന്നെന്ന് നോക്കാം…

ഐപിഎൽ 2025 സീസൺ അവസാനിച്ചിരിക്കുകയാണ്. 18 വർഷത്തെ കിരീടദാഹം വിരാട് കോഹ്‌ലിയും ആർസിബിയും അവസാനിപ്പിച്ച സുന്ദരമുഹൂർത്തത്തോട് കൂടിയാണ് ഐപിഎൽ സീസണ് തിരശീല വീണത്. ഐപിഎല്ലിന് ശേഷം ഇന്ത്യൻ ദേശീയ ടീമുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഇപ്പോൾ സജീവം. ആ ചർച്ചകൾക്കിടയിൽ 2026 ലെ ടി20 ലോകകപ്പിന് മുമ്പ് 3 താരങ്ങൾ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം നടത്തുമെന്ന അഭിപ്രായം ശക്തമാണ്.

ഐപിഎല്ലിൽ മിന്നും പ്രകടനം നടത്തുകയും ഗംഭീറിന്റെ ശൈലിക്ക് അനുയോജ്യരുമായ 3 താരങ്ങൾ ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ നീലക്കുപ്പായം അണിയുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകരടക്കം അഭിപ്രായപ്പെടുന്നത്. ആ 3 താരങ്ങൾ ആരൊക്കെയാന്നെന്ന് നോക്കാം…

പ്രഭ്‌സിമ്രന്‍ സിങ്

ഐപിഎൽ 2025 സീസണിൽ ഒരു അൺക്യാപ്ഡ് താരം നേടിയ ഏറ്റവും ഉയർന്ന സ്‌കോറിന്റെ ഉടമയാണ് പഞ്ചാബ് കിങ്സിന്റെ വെടിക്കെട്ട് ഓപണർ പ്രഭ്‌സിമ്രന്‍ സിങ്. 17 ഇന്നിങ്‌സുകളിൽ നിന്നും 160.52 സ്‌ട്രൈക്ക് റേറ്റില്‍ 549 റണ്‍സാണ് താരം അടിച്ചെടുത്തത്. ലോകകപ്പിന് മുമ്പ് ഗംഭീർ ഉറപ്പായും പരീക്ഷിക്കാൻ സാധ്യതയുള്ള താരമാണ് ഈ 24 കാരൻ. ഏകദിനത്തിലും ടെസ്റ്റിലും ശുഭ്മാൻ ഗിൽ സജീവമാകുമ്പോൾ ടി20യിൽ ഒരു താരത്തിന് വിശ്രമം അനുവദിക്കപ്പെടുമ്പോൾ ഓപ്പണിങ് പൊസിഷനിൽ ഒരു ഓപ്‌ഷൻ ഇന്ത്യയ്ക്ക് ആവശ്യമാണ്. അതിന് ഏറ്റവും കൂടുതൽ സാധ്യത കൽപിക്കുന്ന താരമാണ് പ്രഭ്‌സിമ്രന്‍.എന്നാൽ അവസരം ലഭിക്കുകയും അതിൽ മികച്ച പ്രകടനം നടത്തുകയും ചെയ്താൽ ഇന്ത്യന്‍ ടി20 ടീമില്‍ വിക്കറ്റ് കീപ്പറുടെ റോളില്‍ സഞ്ജുവിന് വലിയ വെല്ലുവിളിയാകും താരം.

നമാന്‍ ധിര്‍

ടി20യിൽ ഫിനിഷിങ് റോളിൽ ഒരു താരം ഇന്ത്യക്ക് അത്യാവശ്യമാണ്. റിങ്കു സിങ് നിലവിൽ മോശം ഫോമിലാണ്. അതിനാൽ ലോകകപ്പിന് മുമ്പ് പരീക്ഷിക്കാൻ സാധ്യതയുള്ള താരമാണ് മുംബൈ ഇന്ത്യൻസിന്റെ നമാന്‍ ധിര്‍. ഓൾറൗണ്ടർ ആയതിനാൽ ബൗളിങ്ങിലുംഉപയോഗിക്കാം എന്ന ഗുണം കൂടിയുണ്ട്.

വിപ്രാജ് നിഗം

സ്പിൻ ബൗളിംഗ് ഓൾറൗണ്ടർമാരെ ഏറെ ഇഷ്ട്മുള്ള ഗംഭീറിന്റെ ഫോർമേഷനിലേക്ക് ഐപിഎൽ 2025 നൽകിയ സംഭാവനയാണ് ഡൽഹി കാപിറ്റൽസിന്റെ വിപ്രാജ് നിഗം. ഈ സീസണിലെ ഐപിഎല്ലില്‍ അരങ്ങേറിയ താരമാണ് അദ്ദേഹം. കന്നി സീസണില്‍ തന്നെ വരവറിയിക്കാന്‍ വിപ്രാജിനു സാധിക്കുകയും ചെയ്തു. 17 മല്‍സരങ്ങളാണ് ഡിസിക്കായി അദ്ദേഹം കളിച്ചത്. 179.74 സ്‌ട്രൈക്ക് റേറ്റില്‍ 142 റണ്‍സ് നേടിയ അദ്ദേഹം 11 വിക്കറ്റുകളും വീഴ്ത്തി.