സാധാരണഗതിയിൽ ഇന്ത്യൻ താരങ്ങൾ വിദേശ ലീഗുകൾ കളിക്കാറില്ല. ഇന്ത്യൻ താരങ്ങൾക്ക് വിദേശ ലീഗിൽ കളിക്കാനുള്ള ബിസിസിഐ നിയന്ത്രണം തന്നെയാണ് കാരണം. എന്നാൽ വിരമിച്ച താരങ്ങൾക്ക് മറ്റു ലീഗുകളിൽ കളിക്കുന്നതിന് ബിസിസിഐ നിയന്ത്രണമില്ല. ഇത്തരത്തിൽ പല താരങ്ങളും വിദേശ ലീഗുകളിൽ കളിച്ചിട്ടുണ്ട്. ഇത്തരത്തിൽ വിദേശ ലീഗിൽ കളിക്കാൻ ഒരുങ്ങുകയാണ് മുൻ ഇന്ത്യൻ ഇന്റർനാഷണൽ സിദ്ധാർഥ് കൗൾ.
ഓസ്ട്രേലിയയിലെ ഫ്രാഞ്ചസി ലീഗായ ബിഗ് ബാഷ് ലീഗിലാണ് താരം കളിക്കാനൊരുങ്ങുന്നത്. ബിബിഎല്ലിന്റെ അടുത്ത സീസണിലേക്കുള്ള ഡ്രാഫ്റ്റിൽ താരം പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ബിബിഎൽ ഡ്രാഫ്റ്റിൽ ഏതെങ്കിലും ക്ലബ്ബ് താരത്തെ സ്വന്തമാക്കിയാൽ ബിബിഎല്ലിൽ കളിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി അദ്ദേഹം മാറും.മുമ്പ് ഇന്ത്യയ്ക്കായി കളിച്ച ഉൻമുക്ത് ചാന്ദ് ആണ് ബിബിഎല്ലിൽ കളിച്ച ആദ്യ ഇന്ത്യൻ താരം. 2021-22 സീസണിലാണ് അദ്ദേഹം ബിബിഎൽ ക്ലബ്ബായ മെൽബൻ റെനഗഡിസിന് വേണ്ടി കളിച്ചത്.
ഇന്ത്യൻ ദേശീയ ടീമിൽ അവസരം ലഭിക്കില്ലെന്ന് ഉറപ്പായ താരം വിരമിക്കൽ പ്രഖ്യാപിച്ചാണ് മറ്റു ലീഗുകളിലേക്ക് പോയത്.
ബി ബി എൽ ഡ്രാഫ്റ്റിൽ സിദ്ധാർഥ് കൗളിനെ ഏതെങ്കിലും ക്ലബ്ബ് സ്വന്തമാക്കിയാൽ ബിബിഎല്ലിൽ കളിക്കുന്ന രണ്ടാമത്തെ താരമായി അദ്ദേഹത്തിന് മാറാൻ സാധിക്കും.ഇന്ത്യക്കായി മൂന്ന് വീതം ഏകദിനങ്ങളും ടി ട്വന്റി മത്സരവും കളിച്ച സിദ്ധാർഥ് ഇക്കഴിഞ്ഞ നവംബറിലാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.