മലയാളി താരം സഞ്ജു സാംസന്റെ കൂടുമാറ്റത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിലും ആഭ്യന്തര ടീമായ കേരളത്തെ ചുറ്റുപറ്റിയുമുള്ള അഭ്യൂഹങ്ങൾ സജീവമാണ്. അഭ്യൂഹങ്ങൾ സജീവമാകവേ സഞ്ജുവിന്റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് കൂടി ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്.
ഇൻസ്റ്റാഗ്രാമിൽ സഞ്ജു ഏറ്റവും പുതുതായി പങ്ക് വെച്ച പോസ്റ്റാണ് ചർച്ചകൾക്ക് ആധാരം. തന്റെ ഭാര്യയുമൊത്ത് സഞ്ജു നടന്ന് നീങ്ങുന്നതിന്റെ ചിത്രമാണ് അദ്ദേഹം പങ്ക് വെച്ചതെങ്കിലും ഇതിന് നൽകിയ തലക്കെട്ടാണ് ശ്രദ്ധേയം. Time to MOVE..!! ( നീങ്ങാൻ സമയമായി..!!) എന്നാണ് പ്രസ്തുത പോസ്റ്റിന്റെ തലക്കെട്ട്.
രാജസ്ഥാൻ റോയൽസ് വിട്ട് സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്ക് കൂടുമാറുമെന്ന ചർച്ചകൾ സജീവമാകവേയാണ് ‘നീങ്ങാൻ സമയമായി’ എന്ന തലക്കെട്ടിൽ സഞ്ജു ഒരു പോസ്റ്റ് പങ്ക് വെയ്ക്കുന്നത്. കൂടാതെ ഇതിന് ഒരു തമിഴ് സംഗീതമാണ് സഞ്ജു നൽകിയിരിക്കുന്നത്.
നേരത്തെ കേരളാ ക്രിക്കറ്റ് അസോഷിയഷൻ സഞ്ജുവിനെതിരെ തിരിഞ്ഞ സാഹചര്യത്തിൽ സഞ്ജു അടുത്ത ആഭ്യന്തര സീസണിൽ കേരളത്തിനായി കളിക്കില്ലെന്നുള്ള പ്രചരണവും ശക്തമായിരുന്നു. സഞ്ജുവിന് തമിഴ് നാടിന്റെ ഓഫർ ഉണ്ടെന്നും താരം അടുത്ത സീസണിൽ താരം ആഭ്യന്തര ക്രിക്കറ്റിൽ തമിഴ് നാടിനായി കളിക്കുമെന്നും പ്രചാരണമുണ്ടായിരുന്നു. സഞ്ജുവിന്റെ പുതിയ പോസ്റ്റിന് പിന്നാലെ ഈ പ്രചാരണവും ശക്തമാവുകയാണ്.
സോഷ്യൽ മീഡിയ പോസ്റ്റുകളിൽ തന്റെ നിലപാടുകൾ വ്യക്തമാക്കുന്ന വ്യക്തി കൂടിയാണ് സഞ്ജു. നേരത്തെ ഇന്ത്യൻ ടീമിലേക്ക് വീണ്ടും ക്ഷണം ലഭിച്ചപ്പോൾ ‘ വിയർപ്പ് തുന്നിയിട്ട കുപ്പായം’ എന്ന വേടന്റെ വരികൾ സഞ്ജു തന്റെ ചിത്രത്തോടൊപ്പം ചേർത്തതും ശ്രദ്ധേയമായിരുന്നു.
https://www.instagram.com/p/DKmcs8DymTo