CricketCricket LeaguesIndian Premier LeagueSports

അവന്റെ സ്വാർത്ഥത രാജസ്ഥാനെ തോൽപ്പിച്ചു; സൂപ്പർ ഓവറിലെ മണ്ടത്തരത്തിന് വിമർശനവുമായി ആരാധകർ

സൂപ്പർ ഓവറിൽ തോൽക്കാൻ കാരണം രാജസ്ഥാൻ റോയൽസ് താരത്തിന്റെ സ്വാർത്ഥതയാണെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.

ഡൽഹി- രാജസ്ഥാൻ പോരാട്ടത്തിൽ ഡൽഹിക്കെതിരെ പരാജയപ്പെടാനായിരുന്നു രാജസ്ഥാൻ റോയൽസിന്റെ വിധി. 189 വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന് ആ സ്കോറിനൊപ്പം എത്താനായിരുന്നു വിധി. ഇതോടെ മത്സരം സൂപ്പർ ഓവറിലേക്ക് കടക്കുകയും ചെയ്തു. സൂപ്പർ ഓവറിൽ അനായാസ വിജയം ഡൽഹി സ്വന്തമാക്കുകയും ചെയ്തു. എന്നാൽ സൂപ്പർ ഓവറിൽ തോൽക്കാൻ കാരണം രാജസ്ഥാൻ റോയൽസ് താരത്തിന്റെ സ്വാർത്ഥതയാണെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.

സൂപ്പർ ഓവറിൽ റോയൽസിന് വേണ്ടി ബാറ്റ് ചെയ്യാൻ എത്തിയത് സിമ്രാൻ ഹേറ്റ്മേയറും റിയാൻ പരാഗുമായിരുന്നു. കൂറ്റനടികൾക്ക് പേര് കേട്ട ഹേറ്റ്മേയർ ഇന്ന് മികച്ച ഫോമിലായിരുന്നില്ല. എങ്കിലും താരത്തിന്റെ പവർ ഹിറ്റിങ് ടീമിന് ഗുണകരമാവുമെന്ന് ആരാധകർ കരുതി.

സൂപ്പർ ഓവറിൽ ആഞ്ഞടിക്കുമെന്ന് കരുതിയ ഹേറ്റ്മേയർ രാജസ്ഥാൻ സൂപ്പർ ഓവറിൽ ഓൾഔട്ടാവാൻ കാരണമായി. സൂപ്പർ ഓവറിൽ റിയാൻ പരാഗും യശ്വസി ജൈസ്വാളും റൺഔട്ടാവാൻ കാരണം ഹേറ്റ്മേയർ ആയിരുന്നു.

കീപ്പറുടെ കയ്യിൽ പന്ത് കിട്ടിയപ്പോൾ റണ്ണിനായി റിയാൻ പരാഗിനെ സമ്മർദ്ദത്തിലാക്കുകയും റൺഔട്ട് ആക്കുകയും ചെയ്തു. ഫ്രീ ഹിറ്റായി ലഭിച്ച പന്ത് കൂടിയായിരുന്നു അത്.സൂപ്പർ ഓവറിൽ നാലാം അഞ്ചാം പന്തിൽ ജയ്‌സ്വാളിനെയും ഹേറ്റ്മേയർ പുറത്താക്കി. അനാവശ്യമായി രണ്ട് റൺസ് ഓടാൻ ജയ്‌സ്വാളിനെ ഹേറ്റ്മേയർ പ്രേരിപ്പിക്കുകയും രണ്ടാം റണ്ണിനായുള്ള ഓട്ടത്തിൽ ജയ്‌സ്വാൾ ഔട്ട് ആവുകയും ചെയ്തു.

സൂപ്പർ ഓവറിൽ ഒരു പന്ത് ബാക്കി നിൽക്കെ 11 റൺസ് എടുക്കാൻ മാത്രമേ റോയൽസിന് സാധിച്ചുള്ളൂ. എന്നാൽ സൂപ്പർ ഓവറിൽ മോശം പ്രകടനം കാഴ്ച്ച വെയ്ക്കാൻ കാരണം ഹേറ്റ്മേയറിന്റെ സ്വാർത്ഥതയാണെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.