CricketIndian Cricket TeamIndian Premier League

CSK സ്‌ക്വാഡിൽ വമ്പൻ റിലീസുകൾ; മിനി ഓക്ഷൻ വരുക 30 കോടിയുമായി

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ മുന്നോടിയായുള്ള മിനി ഓക്ഷനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇതിന് മുന്നോടിയായുള്ള ടീമുകൾ നിലനിർത്തുന്ന താരങ്ങൾ ആരൊക്കെയാണെന്ന് നവംബർ15ന് അറിയാൻ കഴിയുന്നതാണ്. അതോടൊപ്പം തന്നെ ചൂടേറിയ ട്രേഡ് ഡീലുകളും ഈ അവസാന നിമിഷത്ത് അരങ്ങേറുന്നുണ്ട്.

2025 സീസണിലെ മോശം പ്രകടനത്തെ തുടർന്ന് CSK സ്‌ക്വാഡിൽ വമ്പൻ മാറ്റങ്ങൾ വരുത്താനുള്ള നീക്കങ്ങളിലാണ് CSK മാനേജ്‍മെന്റ്. ഏറ്റവും പുതിയ അപ്ഡേറ്റുകൾ പ്രകാരം രവീന്ദ്ര ജഡേജ, സാം കറാനുമായുള്ള ട്രേഡ് ഡീലിൽ സഞ്ജു സാംസൺ CSK സ്‌ക്വാഡിലെത്തും. 

അതോടൊപ്പം വരുന്ന റിപ്പോർട്ടുകൾ പ്രകാരം CSK മാനേജ്‍മെന്റ് ഒട്ടേറെ താരങ്ങളെയാണ് റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. ന്യൂ സിലാലൻഡ് ബാറ്റ്‌സ്മാന്മാരായ രചിന് രവീന്ദ്ര, ഡെവോൺ കോൺവേ എന്നിവരെ റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്.

ഇവർക്ക് പുറമെ ചെന്നൈ സൂപ്പർ കിങ്‌സ് ഒട്ടേറെ ഇന്ത്യൻ ബാറ്റ്സ്മാന്മാരെയും റിലീസ് ചെയ്യുന്നതായി റിപ്പോർട്ടുകൾ വരുന്നത്. അതോടൊപ്പം ശ്രീലങ്കൻ ഫാസ്റ്റ് ബൗളറായ മതീഷ്‌ പതിരണയെയും ഓസ്ട്രേലിയൻ ബൗളറായ നതാൻ എല്ലിസിനെയും നിലനിർത്താനുള്ള നീക്കങ്ങളിലാണ് CSK.

നതാൻ എല്ലിസിനെ ട്രേഡ് ഓപ്ഷനിലൂടെ മറ്റ് ടീമുകൾ സ്വന്തമാക്കാനായി രംഗത്ത് വന്നിരുന്നെങ്കിലും ചെന്നൈ സൂപ്പർ കിങ്‌സിന് ഈ നീക്കങ്ങളെ നിരസിക്കുകയായിരുന്നു. 

https://twitter.com/criccrazyjohns/status/1988835725253501234?s=46

ഇതോടെ ഏകദേശം ചെന്നൈ സൂപ്പർ കിങ്‌സ് 30 കോടിയോളം രൂപയുമായിട്ടായിരിക്കും മിനി ഓക്ഷനെ സമീപിക്കുക. നിലവിൽ രവീന്ദ്ര ജഡേജയും സാം കറാനും ടീം വിട്ടത്തോടെ മികച്ചൊരു ഓൾ റൗണ്ടറെ കൊണ്ടുവരാനായിരിക്കും CSK ശ്രമിക്കുക.

കായിക പ്രേമികൾക്കായി, ലോകമെമ്പാടുമുള്ള ഫുട്‌ബോൾ, ക്രിക്കറ്റ്, മറ്റ് കായിക ഇനങ്ങളുടെ ഏറ്റവും പുതിയ വാർത്തകൾ, ആഴത്തിലുള്ള വിശകലനങ്ങൾ, തത്സമയ അപ്‌ഡേറ്റുകൾ എന്നിവ കൃത്യതയോടെയും ആവേശത്തോടെയും ഞങ്ങൾ നിങ്ങൾക്കായി എത്തിക്കുന്നു. ഇന്ന് തന്നെ ഫോളോ ചെയ്യൂ