FootballKBFC

ഇവാനാശാനേക്കാൾ തുടക്കം ഗംഭീരമാക്കി ഡേവിഡ് കറ്റാല; കണക്കുകൾ പരിശോധിക്കാം…

മുംബൈ സിറ്റി എഫ്സിയുമായുള്ള മത്സരത്തിൽ 88ആം മിനുറ്റിൽ ഓൺ ഗോൾ വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പിൽ നിന്ന് പുറത്തായിരിക്കുകയാണ്. സമനില നേടിയാൽ തന്നെ സെമി ഫൈനൽ ഉറപ്പിക്കാമായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന് സന്ദീപ് സിംഗിന്റെ അനാവിശ്യ റെഡ് കാർഡാണ് തിരിച്ചടിയായത്.

ആറ് വിദേശ താരങ്ങളുമായി ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സ് മെച്ചപ്പെട്ട പ്രകടനം ആദ്യ പകുതിയിൽ കാഴ്ച്ചവെച്ചിരുന്നെങ്കിലും ഗോൾ കണ്ടെത്താൻ കഴിയാതെ പോയതായിരുന്നു മറ്റൊരു പ്രതിസന്ധി യായത്. എന്നിരുന്നാലും കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പിൽ നിന്ന് പുറത്തായെങ്കിലും ഡേവിഡ് കറ്റാലയെ സംബന്ധിച്ചെട്ടുത്തോളം മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്‌.

ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ള ആദ്യ അഞ്ച് മത്സരങ്ങളിൽ നിന്ന് ഒമ്പത് പോയിന്റുകളാണ് ഡേവിഡ് കറ്റാലയ്ക്ക് നേടാൻ കഴിഞ്ഞിരിക്കുന്നത്‌. ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തെയും മികച്ച പരിശീലകനായ ഇവാൻ വുകമനൊവിച്ചിന്റെ റെക്കോർഡുകൾ വരെ മറികടന്നിരിക്കുകയാണ് കറ്റാല.

ബ്ലാസ്റ്റേഴ്‌സിന്റെ കഴിഞ്ഞ സീസണിലെ പരിശീലകനായ മിഖായേൽ സ്റ്റഹ്ര ആദ്യ അഞ്ച് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റായിരുന്നു നേടിയിരുന്നത്.  അതിന് മുൻപ്തെ പരിശീലകനായ ഇവാൻ വുകമനോവിച്ച് ആദ്യ അഞ്ച് മത്സരങ്ങളിൽ വെറും നാല് പോയിന്റാണ് നേടാൻ കഴിഞ്ഞത്.

2020-21 പരിശീലകനായ കിബു വിക്കുന ആദ്യ അഞ്ച് മത്സരങ്ങളിൽ നിന്ന് വെറും രണ്ട് പോയിന്റാണ് നേടാൻ കഴിഞ്ഞത്. അങ്ങനെ നോക്കുമ്പോൾ ഡേവിഡ് കറ്റാലയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നതെന്ന് പറയാം. എന്തിരുന്നാലും ഡേവിഡ് കറ്റാലയുടെ കീഴിൽ ബ്ലാസ്റ്റേഴ്‌സിന് ഇന്ത്യൻ സൂപ്പർ ലീഗിൽ മെച്ചപ്പെട്ട നിലയിൽ എത്താൻ കഴിയുമെന്ന പ്രതിക്ഷയിലാണ് ആരാധകറുള്ളത്.

കായിക പ്രേമികൾക്കായി, ലോകമെമ്പാടുമുള്ള ഫുട്‌ബോൾ, ക്രിക്കറ്റ്, മറ്റ് കായിക ഇനങ്ങളുടെ ഏറ്റവും പുതിയ വാർത്തകൾ, ആഴത്തിലുള്ള വിശകലനങ്ങൾ, തത്സമയ അപ്‌ഡേറ്റുകൾ എന്നിവ കൃത്യതയോടെയും ആവേശത്തോടെയും ഞങ്ങൾ നിങ്ങൾക്കായി എത്തിക്കുന്നു. ഇന്ന് തന്നെ ഫോളോ ചെയ്യൂ