AFC Champions LeagueEast Bengal

സബാ എഫ്‌സിയെ 2-0ന് വീഴ്ത്തി ഈസ്റ്റ് ബംഗാൾ; തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ് ലീഗ് യോഗ്യത

AFC വനിതാ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടി ഈസ്റ്റ്‌ ബംഗാൾ. യോഗ്യത മത്സരത്തിൽ മലേഷ്യൻ ക്ലബ്ബായ സബാ എഫ്‌സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വീഴ്ത്തിക്കൊണ്ടാണ് ഈസ്റ്റ്‌ ബംഗാൾ ചാമ്പ്യൻസ് ലീഗിന് യോഗ്യത ഉറപ്പിച്ചത്. 

ഈസ്റ്റ്‌ ബംഗാളിനായി ഘാന മുന്നേറ്റ മധ്യനിര താരം ഒലിവിയ അനോക്യേയും ഇന്ത്യൻ താരം സൗമ്യ ഗുഗുലോത്തുമാണ് വല കുലുക്കിയത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ ക്ലബ്‌ AFC വനിതാ ചാമ്പ്യൻസ് ലീഗിലേക് തുടർച്ചയായി യോഗ്യത നേടുന്നത്. 

മത്സരത്തിന്റെ തുടക്ക നിമിഷങ്ങൾ മുതൽ തന്നെ ഇരു ടീം മികച്ച രീതിയിൽ തന്നെ ആക്രമിച്ചു കളിക്കുന്നതാണ് കാണാൻ സാധിച്ചത്. എന്നാൽ ആദ്യ പകുതിയിൽ ഇരു ടീമിനും വല കുലുക്കാൻ കഴിയാതെ വന്നതോടെ ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. 

പിന്നീട് രണ്ടാം പകുതിയിൽ, 66ആം മിനുറ്റിൽ ഒലിവിയ അനോക്യേയിലൂടെ ലീഡിലെത്തിയ ഈസ്റ്റ്‌ ബംഗാൾ, 87ആം മിനുറ്റിൽ സൗമ്യയുടെ ഗോളോടെ വിജയം ഉറപ്പിക്കുകയായിരുന്നു. 

യോഗ്യത റൗണ്ടിൽ കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഈസ്റ്റ്‌ ബംഗാൾ AFC ചാമ്പ്യൻസ് ലീഗിന് യോഗ്യത ഉറപ്പിച്ചത്. ഗ്രൂപ്പ്‌ സ്റ്റേജിലെ ആദ്യ റൗണ്ട് മത്സരത്തിൽ ബംഗ്ലാദേശ് ക്ലബ്ബായ രാജ്ഷാഹി എഫ്‌സി യെ 4-0ന്, രണ്ടാം മത്സരത്തിൽ ഗുവാം ക്ലബ്ബായ റോവേഴ്‌സ്നെ 12-0ന് പരാജയപ്പെടുത്തുകയായിരുന്നു ഈസ്റ്റ്‌ ബംഗാൾ. 

ഞായറാഴ്ച നടന്ന മത്സരത്തിൽ സബാ എഫ്സിയെ 2-0തിന് കൂടി തോൽപിച്ചതോടെ, ഈസ്റ്റ്‌ ബംഗാൾ ഗ്രൂപ്പ്‌ സ്റ്റേജിൽ മൂന്ന് മത്സരങ്ങളും വിജയിച്ച് ഒമ്പത് പോയിന്റുമായി AFC വിമൻസ് ചാമ്പ്യൻസ് ലീഗിന് യോഗ്യത ഉറപ്പിക്കുകയായിരുന്നു. 

2026-27 ലെ AFC വനിതാ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടം നവംബർ 1 മുതൽ 7 വരെ കേന്ദ്രീകൃത സ്ഥലങ്ങളിൽ നടക്കും. സെപ്റ്റംബർ 3ന് നടക്കുന്ന നറുക്കെടുപ്പിൽ ഈസ്റ്റ് ബംഗാളിന് അവരുടെ എതിരാളികളെ തിരിച്ചറിയുന്നതാണ്. 

Summary:- East Bengal secured qualification for the 2026-27 AFC Women’s Champions League after defeating Malaysia’s Sabah FC 2-0. Olivia Anokye and Soumya Guguloth scored in the second half to seal the victory. East Bengal won all three of their qualification matches, scoring 18 goals and conceding none. The Champions League group-stage draw will take place on September 3, with the group stage scheduled from November 1 to 7.