ആസ്റ്റൺ വില്ലയുടെ അർജന്റീനൻ ഗോൾ കീപ്പർ എമി മാർട്ടിൻസിനെ കൈമാറാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതായി റിപ്പോർട്ട്. തുർക്കിഷ് ക്ലബായ ഗലാതസരായ് ആണ് ഇപ്പോൾ താരത്തെ സ്വന്തമാക്കാനുള്ള ചർച്ചകളിൽ മുന്നിട്ട് നിൽക്കുന്നത്.
കഴിഞ്ഞ സീസണിൽ ടർക്കിഷ് ലീഗ് വിന്നറായ ഗലാതസരായ്ക്ക് ചാമ്പ്യൻസ് ലീഗ് യോഗ്യതയുണ്ട്. ചാമ്പ്യൻസ് ലീഗ് കളിക്കാനാണ് താരം ആസ്റ്റൺ വില്ല വിടുന്നത്. ഈ സാഹച്ചര്യത്തിൽ താരം ഗലാതസരയിൽ ചേരാനുള്ള സാദ്ധ്യതകൾ ഏറെയാണ്. സ്ഥിരമായി ടർക്കിഷ് ലീഗ് വഴി ചാമ്പ്യൻസ് ലീഗ് സ്പോട്ട് ഉറപ്പിക്കുന്ന ക്ലബ് കൂടിയാണ് ഗലാതസരായ്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വമ്പൻ തുക മുടക്കി ജർമൻ താരം ലിറോയ് സനെയെ അവർ സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എമി മാർട്ടിൻസിനെ സ്വന്തമാക്കാൻ അവർ നീക്കങ്ങൾ ഊർജിതമാക്കുന്നത്.
കൂടാതെ ഗലാതസരായുടെ പ്രധാന ഗോൾ കീപ്പർ ഉറുഗ്വേയ് താരം ഫെർണാണ്ടോ മുസ്‌ലേരയാണ്. പ്രായം 39 ലെത്തിയ മുസ്‌ലേര പകരം ഒരു ഗോൾ കീപ്പർ അവർക്ക് ആവശ്യമാണ്. അവിടേക്കാണ് അവർ എമിയെ പരിഗണിക്കുന്നത്.
അർജന്റീനൻ താരം മൗറോ ഇക്കാർഡി കളിക്കുന്ന ക്ലബ് കൂടിയാണ് ഗലാതസരായ്.