കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകനായ ഡേവിഡ് കാറ്റലയ്‌ക്കൊപ്പം ബ്ലാസ്റ്റേഴ്‌സിലെത്തിയ സ്ട്രെങ്തനിങ് & കണ്ടീഷനിംഗ് കോച്ചായ റാഫ മോണ്ടിനെഗ്ര ബ്ലാസ്റ്റേഴ്‌സ് വിട്ടിരുന്നു. ഇതോടെ ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്.
റൂമറുകൾ പ്രകാരം റാഫയ്ക്ക് പിന്നാലെ പരിശീലകൻ ഡേവിഡ് കാറ്റലയും ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന് പ്രചരിക്കുന്നുണ്ട്. പരിശീലക്കൻ ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റിന്റെ ഇടപ്പെടുകളിൽ സംതൃപ്തനല്ലയെന്നാണ് റൂമറുകൾ വരുന്നത്.
എന്നാൽ ഈയൊരു റൂമർ തികച്ചും വ്യാജമാണ്. നിലവിൽ ഡേവിഡ് കാറ്റലയും കേരള ബ്ലാസ്റ്റേഴ്സും തമ്മിൽ യാതൊരു പ്രശ്നവുമില്ല. റാഫ മോണ്ടിനെഗ്ര ഷോർട്ട് ടെർമ് കരാറിലാണ് ബ്ലാസ്റ്റേഴ്‌സിലെത്തിയത്.
ആ ഒരു കരാർ കഴിഞ്ഞത്തോടെയാണ് അദ്ദേഹം ബ്ലാസ്റ്റേഴ്‌സ് വിട്ടത് എന്നാണ് അപ്ഡേറ്റുകൾ വരുന്നത്. അതുകൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സ് ഇനി പുതിയ സ്ട്രെങ്തനിങ് & കണ്ടീഷനിംഗ് കോച്ചിനെ സ്വന്തമാക്കേണ്ടതാണ്.
ഇതോടെ റാഫ ബ്ലാസ്റ്റേഴ്‌സ് വിട്ടത്തിൽ ബ്ലാസ്റ്റേഴ്‌സിൽ നിന്നും യാതൊരു വീഴ്ചയുമില്ലായെന്ന് മനസ്സിലാക്കാം. അതുകൊണ്ട് തന്നെ ഡേവിഡ് കാറ്റല ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായി തുടരും.