in , , ,

OMGOMG LOVELOVE CryCry AngryAngry LOLLOL

മുൻനിര ക്ലബ്ബുകൾ ഒഴിവാക്കി; നീണ്ട ഇടവേളയ്ക്ക് ശേഷം മുൻ ബ്ലാസ്റ്റേഴ്‌സ് താരം തിരിച്ചെത്തുന്നു

മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം ജെസ്സൽ കാർനേരിയോ ആരാധകരാരും മറന്ന് കാണില്ല. ബ്ലാസ്റ്റേഴ്സിന്റെ നായകസ്ഥാനം വരെ അലങ്കരിച്ച ജെസ്സൽ നിലവിൽ ഫ്രീ ഏജന്റാണ്. എന്നാൽ താരം കേരളത്തിലേക്ക് വീണ്ടും തിരിച്ച് വരാനൊരുങ്ങുകയാണ്.

ബ്ലാസ്റ്റേഴ്സിലേക്കല്ല, മറിച്ച് കേരളാ പ്രീമിയർ ലീഗ് ക്ലബ് വയനാട് യുണൈറ്റഡ് എഫ്സിയിലേക്കാണ് താരം ചേക്കാറാനൊരുങ്ങുന്നത്. വയനാട് യുണൈറ്റഡ് എഫ്സിയുമായി താരത്തിന്റെ കരാർ പൂർത്തിയായതായി ഐഎഫ്ടി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

2019 മുതൽ 2023 വരെ ബ്ലാസ്റ്റേഴ്സിൽ കളിച്ച ജെസ്സൽ ശേഷം ബംഗളുരു എഫ്സിയുമായി കരാറിലേർപ്പെടുകയിരുന്നു. 2025 വരെ അദ്ദേഹത്തിന് ബംഗളുരുവിൽ കരാറുണ്ടെങ്കിലും താരത്തെ സീസൺ തുടക്കത്തിൽ ബംഗളുരു ഒഴിവാക്കുകയായിരുന്നു.

പിന്നീട് പ്രൊഫഷണൽ ഫുട്ബാളിൽ നിന്നും ഇടവേളയെടുത്ത ജെസ്സൽ മാസങ്ങൾക്ക് ശേഷമാണ് ഒരു ക്ലബ്ബിൽ ജോയിൻ ചെയ്യുന്നത്. ബംഗളുരുവിൽ കളിക്കുന്ന സമയത്ത് പരിക്കുകൾ ഏറെ ബാധിച്ച താരമായിരുന്നു ജെസ്സൽ.

കഴിഞ്ഞ സീസണിലെ കേരളാ പ്രീമിയർ ലീഗിൽ ഗ്രൂപ്പ് എയിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീമാണ് വയനാട് യുണൈറ്റഡ്.

https://x.com/IFTnewsmedia/status/1877999103168123246

മിലോസ് ക്ലബ്‌ വിടും, പകരം എത്തുന്നത് സൂപ്പർ താരം ⚡⚡..

ലോൺ ഡീൽ;മെസ്സി ബാക്ക് ടൂ യൂറോപ്?; ഒടുവിൽ നിർണായക തീരുമാനത്തിനൊരുങ്ങി ഇന്റർ മിയാമി