18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആർസിബി ഐപിഎൽ കിരീടം നേടിയപ്പോൾ ആർസിബിക്കായി ഒരുപാട് സീസണുകളിൽ കളിക്കുകയും എന്നാൽ ഇപ്പോൾ കിരീട നേട്ടത്തിൽ ടീമിനോടപ്പമില്ലാത്തതുമായ ചില താരങ്ങളുണ്ട്. അത്തരത്തിലുള്ള 3 പ്രധാന താരങ്ങളെ പരിചയപ്പെടാം…
എബിഡി വില്ലേഴ്‌സ്
ആർസിബിയുടെ ഇതിഹാസ പട്ടികയിൽ ചേർക്കാൻ കഴിയുന്ന താരമാണ് മുൻ സൗത്ത് ആഫ്രിക്കൻ ഇന്റർനാഷണൽ എബി ഡിവില്ലേഴ്‌സ്. 11 സീസണുകളിലാണ് അദ്ദേഹം ആർസിബി ജേഴ്സിയിൽ കളിച്ചത്. കോഹ്‌ലിക്ക് ശേഷം ആർസിബിക്കായി ഏറ്റവും കൂടുതൽ സീസൺ കളിച്ച താരമാണ് ഡിവില്ലേഴ്‌സ്.എന്നാൽ ഈ സമായിത്തൊന്നും അദ്ദേഹത്തിന് ആർസിബിക്കൊപ്പം കിരീടം നേടാനായില്ല. എന്നാൽ ഇന്നലെ ആർസിബി കിരീടം ഉയർത്തിയപ്പോൾ വിജയാഘോഷത്തിൽ അദ്ദേഹം ഉണ്ടായിരുന്നു എന്നത് ആശ്വാസകരമായ കാര്യമാണ്.
ക്രിസ് ഗെയിൽ
കെകെആർ, പഞ്ചാബ് കിങ്‌സ് എന്നിവർക്കായി കളിച്ചിട്ടുണ്ടെങ്കിലും ഗെയിൽ ഏറ്റവും കൂടുതൽ സീസൺ ഐപിഎല്ലിൽ കളിച്ചത് ആർസിബിക്ക് വേണ്ടിയാണ്. ഏഴ് സീസണുകളിലാണ് യൂണിവേഴ്സൽ ബോസ് റോയൽ ചല്ലഞ്ചേഴ്‌സ് ബംഗളുരുവിന്റെ ജേഴ്സിയണിഞ്ഞത്. എന്നാൽ ഒരു കിരീടം പോലും അദ്ദേഹത്തിന് ആർസിബിക്കൊപ്പം ഐപിഎല്ലിന്റെ നേടാൻ സാധിച്ചിട്ടില്ല.
മുഹമ്മദ് സിറാജ്
2017 ൽ സൺറൈസസ് ഹൈദരാബാദിലൂടെയാണ് താരത്തിന്റെ തുടക്കമെങ്കിലും 2018 മുതൽ 2024 വരെ ആർസിബിക്കായി 7 സീസണുകൾ കളിച്ച സിറാജിനെ കഴിഞ്ഞ സീസണിൽ ആർസിബി നിലനിർത്താതെ റിലീസ് ചെയ്യുകയായിരുന്നു. താരം ആർസിബി വിട്ട തൊട്ടടുത്ത സീസണിൽ ആർസിബി കിരീടം നേടുകയും ചെയ്തു. എന്നാൽ സിറാജിന് ഇത് വരെ ഒരു ഐപിഎൽ കിരീടം മുത്തമിടാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല.
ഈ 3 പേരും ആർസിബിക്കായി തുടർച്ചായി നിരവധി സീസണുകൾ കളിച്ച താരമാണ്. പക്ഷെ ഇവർക്കൊന്നും ഇത് വരെ ഒരു കിരീടം പോലും നേടാനായിട്ടില്ല. യുസ്‌വേന്ദ്ര ചഹൽ ആർസിബിക്കായി നിരവധി വർഷങ്ങൾ കളിച്ചിട്ടുണ്ടെങ്കിലും താരത്തിന് മറ്റു ടീമുകളും ഐപിഎൽ കിരീടങ്ങൾ നേടനായിട്ടുണ്ട്. 2013 ൽ അദ്ദേഹം മുംബൈ ഇന്ത്യൻസിനൊപ്പം ഐപിഎൽ കിരീടം നേടിയിട്ടുണ്ട്.
