FootballSports

ഇങ്ങനെയൊരു ഗോൾ ഇനി അസാധ്യം; വൈറലായി ‘ഗോൾ കീപ്പറുടെ’ തീപ്പൊരി ഗോൾ

"Not even possible in FIFA,", "Goal of the year by the goalkeeper" എന്നീ വിശേഷങ്ങളാണ് ആരാധകർ ഈ വീഡിയോയ്ക്ക് നൽകുന്ന വിശേഷണം.

ഫുട്ബോൾ ലോകത്ത് ഒട്ടനവധി സുന്ദരഗോളുകൾ പിറന്നിട്ടുണ്ട്. അന്താരാഷ്ട്രാ ഫുട്ബാളിൽ മാത്രമല്ല, നാട്ടിൻ പുറത്തെ പ്രാദേശിക മത്സരങ്ങളിൽ പോലും ‘ ലോകോത്തര’ ഗോൾ എന്ന് വിശേഷിപ്പിക്കാവുന്ന ഗോളുകൾ പിറക്കാറുണ്ട്. അത്തരത്തിൽ വെസ്റ്റ് ബംഗാളിലെ ഒരു പ്രാദേശിക ഫുട്ബോൾ മത്സരത്തിൽ പിറന്ന കിടിലൻ ഗോളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

കൊൽക്കത്തയിലെ പ്രാദേശിക ലീഗിൽ നടന്ന മത്സരത്തിനിടെയാണ് ഈ മനോഹരഗോൾ പിറന്നത്. ഗോൾ കീപ്പറാണ് ഈ ഗോളിന്റെ ഉടമ. പന്തുമായി മൈതാന മധ്യത്തിലെത്തിയ ഗോൾ കീപ്പർ എതിർ ഗോൾ പോസ്റ്റിനെ ലക്ഷ്യമാക്കി ഒരു കിടിലൻ ലോങ്ങ് റേഞ്ചർ പറത്തി. എന്നാൽ പോസ്റ്റിൽ തട്ടി തിരികെ വന്ന പന്ത് നിലത്ത് കുത്തും മുമ്പേ വീണ്ടുമൊരു കിടിലൻ ഷോട്ടിലൂടെ ഗോൾ വലയ്ക്കുള്ളിൽ കടക്കുകയായിരുന്നു.

ഈ മനോഹര ഗോളിന് സാക്ഷ്യം വഹിച്ച കാണികൾ ആവേശത്തിമിർപ്പിലാവുകയും മൈതാനത്തേക്ക് ഓടി വരുകയും ചെയ്യുന്നതും വിഡിയോയിൽ കാണാനാവും.

സംഭവത്തിന്റെ ദൃശ്യങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ ഇത് വലിയ ചർച്ചാവിഷയമാവുകയും ചെയ്തു.

“Not even possible in FIFA,”, “Goal of the year by the goalkeeper” എന്നീ വിശേഷങ്ങളാണ് ആരാധകർ ഈ വീഡിയോയ്ക്ക് നൽകുന്ന വിശേഷണം.

Goalkeeper's beautiful goal goes viral on social media