FootballGokulam Kerala FCI League

ഗോകുലം കേരള ഐഎസ്എലിലേക്ക്; ടീമിന് മുൻപിൽ സുവർണാവസരം…

അവസാന മത്സരത്തിൽ ഗോകുലത്തിന് ചർച്ചിലിനെ മറികടക്കാൻ സാധിച്ചാൽ ടീമിന് ഐഎസ്എലിലേക്ക് പ്രൊമോട്ടാവാം.

ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് യോഗ്യത നേടാനുള്ള സുവർണാവസരം വന്നിരിക്കുകയാണ് ഗോകുലം കേരള എഫ്സിക്ക്. ഐ-ലീഗ് അവസാന റൗണ്ടിലേക്ക് കടക്കുമ്പോൾ ത്രില്ലിംഗ് പോരാട്ടങ്ങളാണ് വരുന്നത്. 

നിലവിൽ പോയിന്റ് പട്ടികയിൽ 37 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഗോകുലം. ഒന്നാം സ്ഥാനത്തുള്ള ചർച്ചിൽ ബ്രദേഴ്സിന് 39 പോയിന്റാണുള്ളത്. അവസാന മത്സരത്തിൽ ഗോകുലത്തിന് ചർച്ചിലിനെ മറികടക്കാൻ സാധിച്ചാൽ ടീമിന് ഐഎസ്എലിലേക്ക് പ്രൊമോട്ടാവാം.

എന്നാൽ ഗോകുലത്തിൻ കാര്യങ്ങൾ അത്ര എളുപ്പമല്ല. സീസണിലെ അവസാന മത്സരത്തിൽ ഗോകുലം ഡെമ്പോ എഫ്സിയെ വീഴ്ത്തിയാലും കാര്യമില്ല. കാരണം മറു ഭാഗത്ത്‌ ചർച്ചിൽ ബ്രദേഴ്സ് തോൽക്കുകയോ സമനിലയാവവുകയൊ ചെയ്യണം. എന്നാൽ മാത്രമേ ഗോകുലത്തിന് ചാമ്പ്യന്മാരാവാൻ സാധിക്കുകയുള്ളൂ.

ചർച്ചിൽ അഥവാ അവസാന മത്സരം സമനിലയിൽ പിരിയുകയാണേൽ, ഗോകുലം കുറഞ്ഞത് മൂന്ന് ഗോളിന് ജയിക്കുകയാണേൽ ഗോകുലത്തിന് ചാമ്പ്യന്മാരാവാം. അവസാന മത്സരത്തിൽ ചർച്ചിൽ കരുത്തന്മാരായ റയൽ കശ്മീരിനെ നേരിടുന്നത് ഗോകുലത്തിന് ഗുണകരമാണ്. 

ഇതിൽ ഏറ്റവും പ്രധാനം അവസാന മത്സരത്തിൽ ഗോകുലം കേരള ഡെമ്പോ എഫ്സിയെ വലിയ ഗോൾ മാർജിനിൽ വീഴ്ത്തണമെന്നാണ്. ഏപ്രിൽ അഞ്ചിന് 4:30ക്കാണ് ഈ രണ്ട് പ്രധാന മത്സരങ്ങളും നടക്കുക.