ഇന്ത്യൻ ഫുട്ബോൾ ടീം സമീപ വർഷങ്ങളിൽ വളരെ മോശം അവസ്ഥയിലാണ് പോവുന്നത് കളിക്കാരുടെ സമീപനവും ഇന്ത്യക്ക് എത്രയോ പിറകിലുള്ള വരോട് വരെ തോൽവി വഴങ്ങി പോവുന്ന രീതിയാണ് കാണുന്നത്.
അതിന് തൊട്ട് പിന്നാലെയാണ് ടീമിന്റെ മുഖ്യ പരിശീലകൻ മനോലോ മാർക്കസ് രാജി വെച്ചത് ഇതോടെ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന് പുതിയ ഒരു പരിശീലകൻ അനിവാര്യമാണ്.
ഇന്ത്യൻ ഫുട്ബോളിനെ കൂടുതൽ അടുത്തറിയുന്ന അന്റോണിയോ ലോപ്പസ് അബാസ് നിലവിൽ ഇന്ത്യൻ ഫുട്ബോളിന്റെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
ഇതിന് മുമ്പും ഹബാസ് ഈ സ്ഥാനത്തേക്ക് അപേക്ഷിച്ചിരുന്നു .
