ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസണിലെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവി. കരുത്തന്മാരായ മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സിനോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് കൊമ്പന്മാരുടെ തോൽവി.
മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സിനായി വിദേശ താരങ്ങളായ ജാമി മക്ലാരനും ടോം ആൽഡ്രഡുമാണ് വല കുലുക്കിയത്. ഇതോടെ സീസണിലെ ആദ്യ മത്സരത്തിൽ തന്നെ വിജയിച്ച് ഗംഭീര തുടക്കം ലഭിച്ചിരിക്കുകയാണ് മോഹൻ ബഗാൻ.
മറുഭാഗത്ത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗത്ത് നിന്ന് വളരെയധികം മോശം പ്രകടനമാണ് കാണാൻ കഴിഞ്ഞത്. മത്സരത്തിന്റെ ആദ്യ 60 മിനിറ്റോളം ഒരു നല്ല നീക്കം പോലും നടത്താൻ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചിരുന്നില്ല.
എന്നാലും ബ്ലാസ്റ്റേഴ്‌സിന്റെ ഈയൊരു മോശം പ്രകടനത്തിലും ആരാധകർക്ക് ആശ്വാസമായത് വിദേശ താരങ്ങളായ കെവിൻ യൊക്കെ, ഒമർ ബാഹ്, ബികാശ് യുമ്നാം എന്നിവരുടെ പ്രകടനമാണ്.
രണ്ടാം പകുതിയിൽ കെവിൻ യൊക്കെ വന്നതിന് ശേഷമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റത്തിന് ഉണർവ് വന്നതെന്ന് പറയാം. ചെറിയൊരു സമയംകൊണ്ട് ബ്ലാസ്റ്റേഴ്‌സിനായി രണ്ടോള്ളം അവസരങ്ങൾ സൃഷ്ടിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.
അതുപോലെ തന്നെ പ്രതിരോധ നിരയിൽ ഒമർ ബാഹ്, ക്യാപ്റ്റൻ ബികാശ് യുമ്നാം എന്നിവരും മികച്ച രീതിയിൽ തന്നെ പ്രകടനം കാഴ്ച്ചവെച്ചു. മോഹൻ ബഗാന്റെ മൂർച്ചയേറിയ മുന്നേറ്റ നിരയെ ഒരു പരുത്തിയോളം തടുക്കാൻ ഇരുവർക്കും സാധിച്ചുവെന്ന് പറയാം.
