CricketIndian Premier LeagueSports

സഞ്ജുവിനെ ഞങ്ങൾ റാഞ്ചും; ഐപിഎൽ വമ്പന്മാരുടെ വമ്പൻ സൂചന

ചെന്നൈയുടെ 'തലയും ചിന്നത്തലയും' എന്നു പറഞ്ഞ് ആരാധകരും ചിത്രം ഏറ്റെടുത്തിരിക്കുകയാണ്. സഞ്ജുവിനെ ചെന്നൈയിലെത്തിക്കൂ എന്നാണ് ആരാധകരുടെ ആവശ്യം.

മലയാളി താരം സഞ്ജു സാംസണും ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലുള്ള റൂമറുകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാലിത് കേവലം റൂമറുകൾ മാത്രമല്ല, സിഎസ്കെ ഒഫീഷ്യൽസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തവണ രാജസ്ഥാൻ റോയൽസ് സഞ്ജുവിനെ റിലീസ് ചെയ്യുമെന്നാണ് പല പ്രമുഖ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. ധോണിയെ ശേഷം ഒരു പിൻഗാമിയെ അന്വേഷിക്കുന്ന സിഎസ്കെയ്ക്ക് ഒരു മികച്ച അവസരമാണ് ഇത്. സഞ്ജുവിനെ സ്വന്തമാക്കുമെന്ന സൂചനയും നൽകിയിട്ടുണ്ട് സിഎസ്കെ.

ALSO READ: ഓസ്ട്രലിയൻ സ്‌ക്വാഡിൽ അവസാനനിമിഷ മാറ്റം; ഇന്ത്യയുടെ പേടി സ്വപ്‌നത്തെ ടീമിൽ ഉൾപ്പെടുത്തി കങ്കാരുക്കൾ

രഞ്ജി ട്രോഫിയില്‍ സഞ്ജുവും റുതുരാജ് ഗെയ്ക്‌വാദും ഒപ്പമുള്ള ചിത്രം പങ്കുവച്ച് കൊണ്ടാണ് സിഎസ്കെയുടെ സൂചന. ചിത്രം സഞ്ജു സാംസണും ഇന്‍സ്റ്റയില്‍ പങ്കുവച്ചിട്ടുണ്ട്.ചെന്നൈയുടെ ‘തലയും ചിന്നത്തലയും’ എന്നു പറഞ്ഞ് ആരാധകരും ചിത്രം ഏറ്റെടുത്തിരിക്കുകയാണ്. സഞ്ജുവിനെ ചെന്നൈയിലെത്തിക്കൂ എന്നാണ് ആരാധകരുടെ ആവശ്യം. അതേസമയം, സഞ്ജുവിനെ സ്വന്തമാക്കാന്‍ മറ്റ് ഫ്രാഞ്ചൈസികളും ശ്രമിക്കുന്നുണ്ട്.

ALSO READ: ഐപിഎല്ലിൽ മിന്നും പ്രകടനം; എന്നിട്ടും ഗംഭീറിന് വേണ്ട, നിരാശ പ്രകടിപ്പിച്ച് സൂപ്പർ താരം

സഞ്ജുവിനെ ഡല്‍ഹി കാപിറ്റല്‍സ് ടീമിലെത്തിച്ചേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഒരു സീനിയര്‍ താരത്തെ വിട്ടുകൊടുത്ത് സഞ്ജുവിനെ കൊണ്ടുവരാനാണ് ഡല്‍ഹി ശ്രമിക്കുന്നത്. എന്നാല്‍ ഏത് താരത്തെ വിട്ടുകൊടുക്കുമെന്നുള്ള കാര്യത്തില്‍ വ്യക്തതയില്ല.

ALSO READ: വർഷങ്ങളായി ഇന്ത്യൻ സ്‌ക്വാഡിൽ; പക്ഷെ ഇത് വരെ അരങ്ങേറ്റം നടത്തിയിട്ടില്ല; വേദന പങ്ക് വെച്ച് ഇന്ത്യൻ ബാറ്റർ

CONTENT: IPL giants hint at acquiring Sanju Samson