ഐഎസ്എൽ ക്ലബ്ബുകൾ പുതിയ സീസണിലേക്കുള്ള ഒരുക്കത്തിലാണ്. പല ക്ലബ്ബുകളും തങ്ങളുടെ നിർണായക താരങ്ങളെ നിലനിർത്തി പുതിയ താരങ്ങൾക്ക് വേണ്ടിയുള്ള ശ്രമത്തിലാണ്. ഇതിനിടയിൽ ഒരു ഐഎസ്എൽ ക്ലബ് മികച്ച പ്രകടനം നടത്തുന്ന തങ്ങളുടെ എല്ലാ വിദേശ താരങ്ങളെയും റിലീസ് ചെയ്യാൻ ഒരുങ്ങുന്നു എന്നാ വാർത്ത ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുകയാണ്.
പഞ്ചാബ് എഫ്സിയാണ് തങ്ങളുടെ ആറ് വിദേശ താരങ്ങളെയും റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. അസ്മിർ സുൽജിച്, എസെക്വൽ വിഡാൽ, പെട്രോസ് ജിയാകോമാകിസ്, ലൂക്കാ മജ്സെൻ,ഫിലിപ്പ് മ്ർസ്ൽജാക്ക്, ഇവാൻ നോവോസെലെക് എന്നിവരാണ് നിലവിൽ പഞ്ചാബ് എഫ്സിയിൽ കളിക്കുന്ന വിദേശ താരങ്ങൾ. ഈ എല്ലാ താരങ്ങളെയും പഞ്ചാബ് റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്.
ഇവർക്ക് പുറമെ ഇന്ത്യൻ പ്രതിരോധ താരം അഭിഷേക് സിങ്, നിഖിൽ പ്രഭു എന്നിവരെയും ക്ലബ് വിൽക്കാനുള്ള ശ്രമത്തിലാണ്.
മികച്ച പ്രകടനം നടത്തുന്ന ഈ താരങ്ങളെ എന്ത് കൊണ്ട് ക്ലബ് റിലീസ് ചെയ്യുന്നു എന്ന കാര്യം വ്യക്തമല്ല. സാമ്പത്തിക പ്രതിസന്ധിയാണോ ഇതിന് പിന്നില്ലെന്നും സംശയമുണ്ട്.
ഇത്തവണ ഐഎസ്എൽ സീസണിൽ 24 മത്സരങ്ങളിൽ 28 പോയിന്റ് നേടിയ പഞ്ചാബ് പത്താം സ്ഥാനത്താണ് ഫിനിഷ് ചെയ്‍തത്.