Indian Super LeagueKBFC

ISL നടക്കുക UEFA ചാമ്പ്യൻസ് ലീഗ് ഫോർമാറ്റിൽ; പക്ഷെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നിരാശ, കാരണം ഇതാ…

അങ്ങനെ ഒട്ടേറെ നാളത്തെ പ്രതിസന്ധികൾക്കൊടുവിൽ കാത്തിരിപ്പിന് വിരാമം നൽകിക്കൊണ്ട് ഇന്ത്യൻ സൂപ്പർ ലീഗ് തിരിച്ചുവരുകയാണ്. ഇന്ന് ചേർന്ന AIFF യോഗത്തിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ ഫെബ്രുവരി 14 മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര കായിക മന്ത്രിയായ മൻസുഖ് മാണ്ഡവ്യ അറിയിച്ചിരിക്കുകയാണ്.


‎നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ പങ്കെടുക്കുന്ന 14 ക്ലബ്ബുകളും ഈ സീസണിലും പങ്കെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇതോടെ ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പങ്കാളിത്തവും ഉറപ്പിക്കാൻ കഴിയുന്നതാണ്.


‎ഹോം-എവേ സിംഗിൾ ലെഗ് രീതിയിലായിരിക്കും ഈ സീസൺ നടക്കുക. അതായത് എല്ലാ ടീമുകൾക്കും മറ്റ് ടീമുകളുമായി ഒരുതവണ ഏറ്റുമുട്ടാം. അതുകൊണ്ട് തന്നെ ഒരു ടീമിന് ഈ സീസണിൽ ആറോ അല്ലെങ്കിൽ ഏഴോ ഹോം മത്സരങ്ങൾ മാത്രമേ ഉണ്ടാകും. നിലവിൽ UEFA ചാമ്പ്യൻസ് ലീഗ് ഈയൊരു ഫോർമാറ്റിലാണ് നടക്കുന്നത്


‎കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ സംബന്ധിച്ചിടത്തോളം ഇതൊരു നിരാശജനകമായ വാർത്ത തന്നെയാണ്. കാരണം ഒട്ടേറെ നാളുകൾക്കു ശേഷം കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം കാണാൻ വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.


‎എന്നിരുന്നാലും പ്രതീക്ഷ നൽകുന്ന മറ്റൊരു കാര്യം എന്താണ് വെച്ചാൽ, കൊച്ചിയിലെ ഗ്രൗണ്ട്(പിച്ച്) മികച്ചത് ആയതുകൊണ്ട് ബ്ലാസ്റ്റേഴ്സിന് കൊച്ചിയിൽ വെച്ച് ഏഴ് മത്സരങ്ങൾ കളിക്കാൻ സാധിക്കാൻ സാധ്യതയുണ്ട്. അല്ലാത്തപക്ഷം ആറു മത്സരങ്ങൾ മാത്രമേ ബ്ലാസ്റ്റേഴ്സിന് കൊച്ചിയിൽ വെച്ച് കളിക്കാൻ കഴിയുകയുള്ളൂ.


‎ടൂർണമെന്റ് കളിക്കുന്ന മികച്ച പിച്ചുള്ള ടീമുകൾക്കാണ് കൂടുതൽ ഹോം മത്സരം കളിക്കാനുള്ള അവസരമുള്ളത് എന്നാണ് പ്രശസ്ത ഫുട്ബോൾ ജേണലിസ്റ്റായ മർക്കസ് റിപ്പോർട്ട് ചെയ്തത്. എന്തിരുന്നാലും ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുന്നതാണ്.