2017-ൽ ഇന്ത്യയിൽ നടന്ന അണ്ടർ-17 ലോകകപ്പിൽ ഇന്ത്യൻ ജേഴ്‌സി അണിഞ്ഞ താരത്തിന് ഐഎസ്എല്ലിൽ 73 മത്സരങ്ങൾ കളിച്ച അനുഭവസമ്പത്തുമുണ്ട്.
ക്ലബ്ബിന്റെ മുന്നോട്ടുള്ള യാത്രയും സീസിണിനായുള്ള തയ്യാറെടുപ്പുകളും ഈ താൽക്കാലിക മാനേജ്‌മെന്റ് രീതിയിലൂടെ തന്നെയായിരിക്കും നടക്കുക.
കഴിഞ്ഞ ദിവസങ്ങളിൽ ഐഎസ്‌എല്ലിൽ നടന്ന ഒരു വൻ നീക്കമാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരി കൈമാറ്റത്തെ ബാധിച്ചത്.
നിരാശയും അനിശ്ചിതത്വവും നിറഞ്ഞ അന്തരീക്ഷത്തിനിടയിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഏറെ ആശ്വാസം നൽകുന്ന രണ്ട് സുപ്രധാന അപ്‌ഡേറ്റുകൾ പങ്കുവെച്ചിരിക്കുകയാണ് പ്രമുഖ കായിക മാധ്യമപ്രവർത്തകനായ ആശിഷ് നെഗി.
ചർച്ചിൽ ബ്രദേഴ്സ് എത്തുന്നതോടെ 14 ടീമുകൾ എന്ന കണക്ക് നിലനിൽക്കുമെന്ന് ഉറപ്പായ ഘട്ടത്തിലാണ് മറ്റൊരു ടീമിന്റെ പങ്കാളിത്തം കൂടി അനിശ്ചിതത്വത്തിലാകുന്നത്.
വർഷങ്ങളായി തെലങ്കാന കേന്ദ്രീകരിച്ചുള്ള ഉടമകളുടെ കീഴിലായിരുന്ന ബ്ലാസ്റ്റേഴ്‌സിന്, സ്വന്തം മണ്ണിൽ നിന്നും സംസ്കാരത്തിൽ നിന്നും ഉള്ള ഒരു മലയാളി ഉടമ വേണമെന്നത് ആരാധകരുടെ വലിയൊരു ആഗ്രഹമായിരുന്നു.
വിഷയത്തിൽ ആരാധകരെ ആവേശത്തിലാക്കുന്നതും എന്നാൽ ആശങ്ക ബാക്കി വെക്കുന്നതുമായ ഒരു പുതിയ അപ്‌ഡേറ്റ് കൂടി പുറത്തുവന്നിരിക്കുകയാണ്.
ഒരു കളിക്കാരന് ക്ലബ്ബുമായി കരാറുള്ളപ്പോൾ മറ്റ് ക്ലബ്ബിലേക്ക് പോവുകയാണെങ്കിൽ സ്വാഭാവികമായും വലിയൊരു തുക ട്രാൻസ്ഫർ ഫീയായി ഈടാക്കാൻ ക്ലബ്ബിന് നിയമപരമായ അവകാശമുണ്ട്. എന്നാൽ താരങ്ങളുടെ താല്പര്യം മാത്രം പരിഗണിച്ച് അവരെ വെറുതെ വിട്ടുകൊടുക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് ചെയ്തത്.
കരാറിലെ വ്യവസ്ഥകളിൽ ചെറിയ മാറ്റങ്ങൾ വന്നാൽ പോലും കാര്യങ്ങൾ മാറിമറിയാൻ സാധ്യതയുള്ളതിനാൽ കൈമാറ്റം എപ്പോൾ നടക്കുമെന്ന് ഉറപ്പിച്ചു പറയാൻ സാധിക്കില്ല.
1988-ൽ രൂപീകൃതമായ ഗോവൻ ഫുട്ബോളിന്റെ ഈ പ്രതാപകാല മുഖത്തെ രാജ്യത്തെ പ്രധാന ലീഗിലേക്ക് തിരികെ എത്തിക്കാനാണ് എഐഎഫ്എഫ് കരുക്കൾ നീക്കുന്നത്.









