Indian Super LeagueKBFC

ബ്ലാസ്റ്റേഴ്‌സിന്റെ കോച്ചിംഗ് സംഘത്തിൽ വൻ അഴിച്ചുപണി; വെസ്റ്റ്വുഡിന് കീഴിൽ മൂന്ന് പുതിയ മുഖങ്ങൾ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026/27 സീസൺ മുന്നോടിയായി കോച്ചിംഗ് സ്റ്റാഫ്സിലും മികച്ച മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. പരിശീലകൻ ആഷ്‌ലി വെസ്റ്റ്വുഡിന് സഹായികളായി വിദേശ സഹ പരിശീലകനായി ഹാസ്നി അൽജോഫ്രീയെയും ഇന്ത്യൻ സഹ പരിശീലകനായി അമിത് റാണയും ചുമതലയേറ്റിരിക്കുകയാണ്. 

ഇവർക്ക് പുറമെ ഗോൾകീപ്പർ പരിശീലകനായി ഫെലിക്സ് ഡിസൂസയെയും നിയമിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ക്ലബ്‌ തന്നെയാണ് പരിശീലകരുടെ സൈനിങ് ഔദ്യോഗികമായി പ്രഖ്യാപ്പിച്ചത്. 

48 കാരനായ ഹാസ്നി അൽജോഫ്രീ ഒട്ടേറെ പരിശീലക പരിചയസമ്പത്തുമായാണ് കേരള ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. മുൻപ് 2018-24 കാലയാളവിൽ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് യൂത്ത് ടീമിന്റെ പരിശീലകനായിരുന്നു ഹാസ്നി അൽജോഫ്രീ. 

പിന്നീട് അദ്ദേഹം 2014ൽ ഹെഡ് ഓഫ് കോച്ച് എഡ്യൂക്കേഷൻ & ഡെവലപ്പ്മെന്റ് ഓഫ് ഫുട്ബോൾ അസോസിയേഷൻ സിങ്കപ്പൂരിന്റെ ഭാഗമാവുകയായിരുന്നു. അവിടെ നിന്നാണ് ഹാസ്നി ഇന്ത്യയിലെത്തുന്നത്.

മറുഭാഗത്ത് അമിത് റാണയ്ക്ക് കേരള ബ്ലാസ്റ്റേഴ്‌സിന്റെ റിസേർവ് ടീമിൽ നിന്നും മെയിൻ ടീമിലേക്ക് പ്രൊമോഷൻ ലഭിച്ചിരിക്കുകയാണ്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ റിസേർവ് ടീം പരിശീലകനായിരുന്നു അമിത് റാണ. 37 കാരനായ അമിത് റാണ ഇതിന് മുൻപ് ഒഡിഷ എഫ്സിയുടെ റിസേർവ് ടീം പരിശീലകൻ കൂടിയായിരുന്നു. 

ഗോൾകീപ്പർ പരിശീലകൻ ഫെലിക്സ് ഡിസൂസ ഈസ്റ്റ്‌ ബംഗാളിൽ നിന്നുമാണ് കേരള ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. കഴിഞ്ഞ സീസണിൽ ഐഎസ്എൽ ചാമ്പ്യന്മാരായ ഈസ്റ്റ്‌ ബംഗാൾ ടീമിന്റെ ഗോൾകീപ്പർ പരിശീലകനായിരുന്നു അദ്ദേഹം. ഈസ്റ്റ്‌ ബംഗാളിന് പുറമെ ഹൈദരാബാദ് എഫ്സിയുടെയും സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്സിയുടെയും ഗോൾകീപ്പർ പരിശീലകനായിരുന്നു ഫെലിക്സ് ഡിസൂസ. 

Summary:- Kerala Blasters have revamped their coaching staff ahead of the 2026/27 ISL season, appointing Hasni Aljofree, Amit Rana and Felix D’Souza alongside head coach Ashley Westwood.