ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026/27 സീസണിലെ ആദ്യ മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുകയാണ്. ഇന്റർ കാശിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ഇന്റർ കാശിയുടെ താത്കാലിക ഹോം ഗ്രൗണ്ടായ പുണെയിലെ ബാലെവാഡി സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക.
പുതിയ നിക്ഷേപർ വന്നത്തോടെ വമ്പൻ മാറ്റങ്ങളുമായണ് കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസണിലേക്ക് വരുന്നത്. വമ്പൻ സൈനിങ്ങുകൾ നടത്തി ബ്ലാസ്റ്റേഴ്സ് സ്ക്വാഡ് ശക്തമാക്കിയിട്ടുണ്ട്. എന്നാൽ ബ്ലാസ്റ്റേഴ്സ് ടീമിന് ആദ്യ മത്സരത്തിന് മുന്നോടിയായി പരിക്കിന്റെ തിരിച്ചടി വന്നിരിക്കുകയാണ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിര താരവും ബ്ലാസ്റ്റേഴ്സിന്റെ വൈസ് ക്യാപ്റ്റനുമായ ബികാശ് യുമ്നാം പരിക്കിന്റെ പടിയിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന പരിശീലന സെക്ഷനിടയിൽ താരത്തിന് പരികേൽക്കുകയായിരുന്നു. ഇതോടെ താരം ഇന്റർ കാശിക്കെതിരായ മത്സരത്തിൽ കളിക്കില്ലായെന്ന് പരിശീലകൻ തന്നെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ആഷ്ലി വെസ്റ്റ്വുഡിന്റെ അപ്ഡേറ്റ് പ്രകാരം താരത്തിന് ഒരു മാസത്തോളം വിശ്രമം അനിവാര്യമാണെന്നാണ്.
ALSO READ:- ആഷ്ലിയുടെ പ്ലാനിൽ ഇടമില്ല: മുന്നേറ്റ താരം ബ്ലാസ്റ്റേഴ്സ് വിട്ടു
“ബികാഷിന് കുറച്ച് ദിവസം മുമ്പ് ഒരു പരിക്ക് പറ്റിയിരിക്കുകയാണ്. താരത്തിന് കാലിന്റെ പിൻഭാഗത്താണ് പരിക്കേറ്റത്. അതിനാൽ ഒരു മാസത്തേക്ക് ബികാശിന് കളിക്കാൻ കഴിയില്ല“ എന്നാണ് ആഷ്ലി വെസ്റ്റ്വുഡ് പറഞ്ഞത്.
ബികാശിന് പുറമെ സ്ക്വാഡിലുള്ള ബാക്കി എല്ലാ താരങ്ങളും മാച്ച് ഫിറ്റിലാണെനന്നും ആഷ്ലി വെസ്റ്റ്വുഡ് വ്യക്തമാക്കിയിട്ടുണ്ട്. “ബികാശിന് പുറമെ, സ്ക്വാഡിലുള്ള എല്ലാവരും നല്ല മാനസികാവസ്ഥയിലാണ്, നല്ല ആരോഗ്യത്തിലാണ്. അവർ കളിക്കാൻ തയ്യാറാണ്“. ബികാശിന് പുറമെ ഇനി ഇന്ത്യൻ പ്രതിരോധ നിര താരമായി ഹോർമിപ്പാം ആദ്യ ഇലവനിലേക്ക് വരാനാണ് സാധ്യത കാണുന്നത്.
