Indian Super LeagueKBFC

സാധ്യതകൾ അടയുന്നില്ല; വീണ്ടും ചർച്ചയായി ഇവാൻ ആശാൻ

ഐഎഫ്ടി ന്യൂസ് മീഡിയ പങ്ക് വെച്ച ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകരുടെ ലിസ്റ്റിൽ ഇവാൻ ആശാനുമുണ്ട്. കൂടാതെ മാർക്കസ് മെർഗുല്ലോ ബ്ലാസ്റ്റേഴ്‌സ് നാല് പരിശീലകരുടെ പേര് ഷോർട്ട് ലിസ്റ്റ് ചെയ്തതായും റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതിനാൽ ഇവാന്റെ സാധ്യതകൾ ഇപ്പോഴും പൂർണമായും അടയുന്നില്ല.

കേരളാ ബ്ലാസ്റ്റേഴ്‌സ് വിട്ടിട്ടും ആരാധകർക്കിടയിൽ ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്ന പരിശീലകനാണ് ഇവാൻ വുകമനോവിച്ച്. ഇവാൻ ബ്ലാസ്റ്റേഴ്സിനോട് കാണിച്ച സ്നേഹവും, നിലവിൽ ക്ലബ് ഇവാനെ പോലെ ഒരു പരിശീലകന്റെ അഭാവം നേരിടുന്നതുമൊക്കെ ഇവാൻ ആശാൻ വീണ്ടും ചർച്ച ചെയ്യപ്പെടാൻ കാരണമാവുന്നു. ഇപ്പോഴിതാ ആശാന്റെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് കൂടി ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്.

കഴിഞ്ഞ ദിവസം ആശാൻ പങ്ക് വെച്ച ബ്ലാസ്റ്റേഴ്സിന്റെ പരിശീലന സെക്ഷനിലെ ജേഴ്‌സി അണിഞ്ഞ ആശാന്റെ ചിത്രമാണ് വീണ്ടും ആരാധകർക്കിടയിൽ ചർച്ചാവുന്നത്.ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകനെ അന്വേഷിക്കുന്ന വേളയിലാണ് ആശാന്റെ ഈ പോസ്റ്റ് എന്നത് മറ്റു പല ചർച്ചകൾക്കും കാരണമാവുന്നുണ്ട്.

ആശാൻ ബ്ലാസ്റ്റേഴ്സിലേക്ക് മടങ്ങുന്നു എന്നതിന്റെ തെളിവാണ് പുതിയ പോസ്റ്റ് എന്നാണ് ചിലയാളുകൾ അഭിപ്രായപ്പെടുന്നത്. എന്നാൽ മടങ്ങി വരവല്ല, മറിച്ച് അദ്ദേഹം ഇപ്പോഴും ബ്ലാസ്റ്റേഴ്സിന്റെ മിസ് ചെയ്യുന്നു എന്നതാണ് അദ്ദേഹത്തിൻറെ പുതിയ പോസ്റ്റിന്റെ അർത്ഥമെന്നും ചിലർ അഭിപ്രായപ്പെടുന്നു.

അതേ സമയം, ഐഎഫ്ടി ന്യൂസ് മീഡിയ പങ്ക് വെച്ച ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകരുടെ ലിസ്റ്റിൽ ഇവാൻ ആശാനുമുണ്ട്. കൂടാതെ മാർക്കസ് മെർഗുല്ലോ ബ്ലാസ്റ്റേഴ്‌സ് നാല് പരിശീലകരുടെ പേര് ഷോർട്ട് ലിസ്റ്റ് ചെയ്തതായും റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതിനാൽ ഇവാന്റെ സാധ്യതകൾ ഇപ്പോഴും പൂർണമായും അടയുന്നില്ല.

ബ്ലാസ്റ്റേഴ്‌സ് ഉടൻ പരിശീലകന്റെ കാര്യത്തിൽ തീരുമാനമെടുക്കുമെന്നും സൂപ്പർ കപ്പിന് മുമ്പ് പ്രഖ്യാപനം ഉണ്ടാവുമെന്നാണ് മാർക്കസ് നൽകുന്ന സൂചനകൾ.