2024 ബ്ലാസ്റ്റേഴ്‌സിന് മോശം വർഷമായിരുന്നു. 2025 ലെ ആദ്യത്തെ മത്സരം ബ്ലാസ്റ്റേഴ്‌സ് വിജയിച്ചിരുന്നു. പക്ഷെ രണ്ട് റെഡ് കാർഡുകൾ ബ്ലാസ്റ്റേഴ്‌സിന് കിട്ടിയിരുന്നു. എന്നാൽ ഇപ്പോൾ ബ്ലാസ്റ്റേഴ്‌സിനെ തേടി ഒരു സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം ജീസസ് ജിമിനെസ് അടുത്ത കളിയിൽ തിരിച്ചെത്തും. പരിക്ക് മൂലം കഴിഞ്ഞ കുറച്ചു മത്സരങ്ങൾ അദ്ദേഹം കളിച്ചിരുന്നില്ല. ഈ സീസണിലാണ് താരം ബ്ലാസ്റ്റേഴ്‌സിലേക്കെത്തിയത്.സീസണിലെ ബ്ലാസ്റ്റേഴ്‌സ് ടോപ് സ്കോറർ കൂടിയാണ് അദ്ദേഹം..

9 ഗോളുകൾ ഇത് വരെ അദ്ദേഹം നേടി.ഗോൾഡൻ ബൂട്ട് റെയ്‌സിൽ താരം രണ്ടാം സ്ഥാനത്തുമുണ്ട്.ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം തിങ്കളാഴ്ച ഒഡിഷക്കെതിരെയാണ്.