CricketIndian Premier League

ഈ താരത്തെ വിട്ട് നൽകിയത് സഞ്ജുവിനും RRനും പറ്റിയ മണ്ടത്തരം; താരം നിലവിൽ ഗുജറാത്തിൽ മിന്നും ഫോമിൽ..

നിലവിൽ സീസണിലെ മൂന്ന് മത്സരങ്ങളിൽ നിന്ന് 166 റൺസെടുത്ത് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസെടുത്ത മുന്നാമത്തെ താരമാണ് ജോസ് ബട്ട്ലർ

നിലവിലെ സ്ഥിതി നോക്കുമ്പോൾ സഞ്ജു സാംസൺന്റെ രാജസ്ഥാൻ റോയൽസ് കാണിച്ച ഏറ്റവും വലിയ മണ്ടതരമായിരിക്കും ഇംഗ്ലീഷ് ബാറ്റ്സ്മാനായ ജോസ് ബട്ട്ലറെ നിലനിർത്താതെ വിട്ട് കളഞ്ഞത്.

കാരണം ജോസ് ബട്ട്ലർ ഗുജറാത്ത് ടൈറ്റൻസിനായി ഗംഭീര ഫോമിലാണ്. താരത്തിന്റെ വെട്ടിക്കെട്ട് പ്രകടനത്തിൽ വ്യാഴാഴ്ച GT റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂറുവിനെ വീഴ്ത്തി. 39 പന്തിൽ ആറ് സിക്സുകളും അഞ്ച് ഫോറുകളും ഉൾപ്പെടെ 73 റൺസാണ് താരം അടിച്ച് കൂട്ടിയത്.

നിലവിൽ സീസണിലെ മൂന്ന് മത്സരങ്ങളിൽ നിന്ന് 166 റൺസെടുത്ത് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസെടുത്ത മുന്നാമത്തെ താരമാണ് ജോസ് ബട്ട്ലർ.

മറുഭാഗത്ത് രാജസ്ഥാനിൽ കാര്യങ്ങൾ അത്ര എളുപ്പമല്ല. ജോസ് ബട്ട്ലർ പോയത്തോടെ നിലവിൽ RR ൽ മികച്ച ഓപ്പണിങ് വിദേശ ബാറ്റ്സ്മാനില്ല.

2018 മുതൽ രാജസ്ഥാനിലുണ്ടായിരുന്ന ജോസ്, ഓപ്പണിങ് ബാറ്റ്സ്മാൻ ജോലി വൃത്തിയായി തന്നെ ചെയ്തിരുന്നു. IPL മെഗാ ഓക്ഷൻ മുന്നോടിയായുള്ള റിട്ടൻഷൻ ലിസ്റ്റിൽ ജോസിന്റെ പേര് ഇല്ലാഞ്ഞത് ആരാധകരിൽ ഏറെ ഞെട്ടലുണ്ടാക്കിയിരുന്നു. 

പിന്നീട് IPL മെഗാ ഓക്ഷനിൽ 15.75 കോടി രൂപയ്ക്ക് ഗുജറാത്ത് താരത്തെ സ്വന്തമാക്കുകയായിരുന്നു. എന്തിരുന്നാലും താരം ഇതേ ഫോം വരും മത്സരങ്ങളിലും ഗുജറാത്തിനായി തുടരുമെന്ന് പ്രതിക്ഷിക്കാം.