FootballIndian Super LeagueKBFCSports

ഐഎസ്എൽ കളിയ്ക്കാൻ ലൂണ തിരിച്ചെത്തുമോ? എന്താണ് ലോൺ വ്യവസ്ഥയിലെ ഡീൽ?

അനിശ്ചിതങ്ങൾക്കൊടുവിൽ ഇന്ത്യൻ സൂപ്പർ ലീഗിന് ഫെബ്രുവരി 14 ന് പന്തുരുളാൻ ഒരുങ്ങുകയാണ് (kbfc). ഇപ്പോഴും ചില അവ്യക്തതകൾ നിലനിൽക്കുന്നുണ്ട് എങ്കിലും ലീഗ് ഫെബ്രുവരി 14 ന് തന്നെ ആരംഭിക്കും.

ലീഗ് ആരംഭിക്കും എന്നുറപ്പായതോടെ പല ബ്ലാസ്റ്റേഴ്‌സ് ആരാധകരും ചോദിക്കുന്ന ചോദ്യമാണ് ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണ ഈ സീസണിൽ ബ്ലാസ്റ്റേഴ്സിനായി കളിക്കുമോ എന്ന കാര്യം.

ഐഎസ്എൽ അവ്യക്തതകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ലൂണയെ ലോണിൽ അയച്ചത്. ലൂണയെ മാത്രമല്ല, തിയാഗോ ആൽവസ്, നോഹ സദോയി എന്നിവരെയും ബ്ലാസ്റ്റേഴ്‌സ് റിലീസ് ചെയ്തിരുന്നു.

നോഹയെയും ആൽവസും ഇനി ബ്ലാസ്റ്റേഴ്സിൽ തിരിച്ച് വരവ് സാധ്യതയിലെങ്കിലും ലൂണ അടുത്ത സീസണിൽ വീണ്ടും ബ്ലാസ്റ്റേഴ്സിലെത്തും.

ലൂണ ഈ സീസണിൽ ബ്ലാസ്റ്റേഴ്സിനായി കളിക്കുമോ?

isl 2025-26

ലൂണ (Adrian luna) ഈ സീസണിൽ ബ്ലാസ്റ്റേഴ്സിനായി കളിക്കുമോ എന്ന ചോദ്യത്തിന്, സാധ്യതകളുണ്ട് എന്നത് തന്നെയാണ് ഉത്തരം. കാരണം ലൂണയുടേത് ഒരു ലോൺ ഡീലാണ്. ലോണിൽ അയച്ച ക്ലബ്ബിൽ ഒരൊറ്റ മത്സരം കളിച്ചില്ല എങ്കിൽ പോലും മാതൃക്ലബിന് താരത്തെ തിരികെ വാങ്ങിക്കാനുള്ള ഓപ്‌ഷനുകൾ സാധാരണ ലോൺ ഡീലുകളിലുണ്ട്. അത്തരത്തിലൊരു ലോൺ ഡീലാണ് ലൂണയുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് സ്വീകരിച്ചത് എങ്കിൽ ഈ ഐഎസ്എൽ സീസണിൽ ലൂണയെ തിരിക്കെത്തിക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കും.

സാമ്പത്തിക പ്രതിസന്ധി

ലൂണയെ ലോണിൽ അയക്കാനുള്ള പ്രധാന കാരണം ബ്ലാസ്റ്റേഴ്സിന്റെ സാമ്പത്തിക പ്രതിസന്ധി തന്നെയാണ്. ഈ സീസണിൽ ഐഎസ്എൽ നടന്നാലും ബ്ലാസ്റ്റേഴ്സിന് വലിയ തുക നഷ്ടം സംഭവിക്കും. നഷ്ടം കുറയ്ക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിലെ ഉയർന്ന പ്രതിഫലക്കാരായ ടിയാഗോ, നോഹ (Noah Sadaoui) എന്നിവരെ റിലീസ് ചെയ്യാനും ലൂണയെ ലോണിൽ അയക്കാനും നിർബന്ധിതരായത്. അതിനാൽ സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് ലൂണയെ തിരിച്ച് വിളിക്കുമോ എന്ന കാര്യവും ബ്ലാസ്‌റ്റേഴ്‌സിനെ മാത്രം ആശ്രയിച്ചുള്ള തീരുമാനമാണ്.

ആവേശം, ആശങ്ക

ഇത്തവണ ഐഎസ്എൽ നടക്കുമെങ്കിലും പഴയ ആവേശം ഉണ്ടാവുമോ എന്ന ആശങ്ക ആരാധകർക്കുണ്ട്. കാരണം വിദേശ താരങ്ങളുടെ അഭാവം തന്നെയാണ്.

ബ്ലാസ്റ്റേഴ്സിൽ മാത്രമല്ല, മറ്റു പല ക്ലബ്ബുകളിലും വിദേശ താരങ്ങളുടെ എണ്ണത്തിൽ കുറവുണ്ട്.

ബ്ലാസ്റ്റേഴ്സിൽ നിലവിൽ 3 വിദേശ താരങ്ങളാണ് ഉള്ളത്, കോൾഡോ ഒബിയെറ്റ, ദുസാൻ ലാഗോട്ടർ, യുവാൻ റോഡ്രിഗസ് എന്നീ വിദേശികളാണ് നിലവിൽ ബ്ലാസ്റ്റേഴ്‌സ് നിരയിലുള്ളത്.

ഇത്തരത്തിൽ വിദേശ താരങ്ങളുടെ അഭാവം ഉള്ള സാഹചര്യത്തിൽ ലൂണ തിരിച്ചെത്തിയാൽ അത് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആവേശം ഉണ്ടാക്കും എന്നത് ഉറപ്പാണ്.

ALSO READ: AIFF ആണ് ശരി; ഐഎസ്എല്ലിന്റെ നടത്തിപ്പിന് AIFF വാശിപിടിച്ചത് എന്തിന്? ഫെഡറേഷനെ വിമർശിക്കുന്നവർ അറിയേണ്ടത്…

content: kbfc