Indian Super LeagueKBFC

മുന്നേറ്റ നിരയിലേക്ക് മോഹൻ ബഗാൻ താരത്തെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്; വന്നത് ചില്ലറക്കാരനല്ല!!

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസണിന് മുന്നോടിയായി മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സിന്റെ മലയാളി വിങർ സലാഹുദ്ദീൻ അദ്‌നാൻ കെയെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഈയൊരു കാര്യം സാമൂഹിക മാധ്യമങ്ങൾ വഴി ആരാധകരെ അറിയിച്ചത്.

24കാരൻ കേരള ബ്ലാസ്റ്റേഴ്‌സിന്റെ റിസേർവ് ടീമിലൂടെ വളർന്ന് വന്ന താരം കൂടിയാണ്. എന്നാൽ 2021ൽ കേരള ബ്ലാസ്റ്റേഴ്‌സ് താരത്തെ റിലീസ് ചെയ്യുകയും മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ് താരത്തെ സ്വന്തമാക്കുകയുമായിരുന്നു.

മോഹൻ റിസേർവ് ടീം സ്‌ക്വാഡിലെ മികച്ച താരങ്ങളിൽ ഒരാളായിരുന്നു അദ്നാൻ. താരത്തെ കഴിഞ്ഞ സീസൺ മുന്നോടിയായി മോഹൻ ബഗാൻ ഐഎസ്എൽ മെയിൻ സ്‌ക്വാഡിലേക്ക് പ്രൊമോട്ട് ചെയ്തിരുന്നു. 

‌ശക്തനും, വേഗതയും, നല്ല ഡ്രിബ്ലറും, ബുദ്ധിമാനായ കളിക്കാരനുമാണ് അദ്നാൻ. അതുകൊണ്ട് തന്നെ താരത്തിന്റെ സൈനിങ്ങോടെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റ നിരയ്ക്ക് ഒന്നുകൂടി മൂർച്ച കൂടിയിരിക്കുകയാണ്.