FootballIndian Super CupKBFC

ബ്ലാസ്റ്റേഴ്‌സിന് ജയിച്ചാൽ മാത്രം പോരാ; സെമി യോഗ്യത ലഭിക്കണമെങ്കിൽ ഗോളുകൾ അടിച്ച് കൂട്ടണം, കാരണം ഇതാണ്

സൂപ്പർ കപ്പിലെ രണ്ടാം റൗണ്ട് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് സ്പോർട്ടിങ് ക്ലബ്‌ ഡൽഹിയെ നേരിടും. തിങ്കളാഴ്ച വൈകുനേരം 4:30ക്ക് ബാംബോലിം അത്‌ലറ്റിക്  സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക.

ആദ്യ റൗണ്ടിൽ ബ്ലാസ്റ്റേഴ്‌സ് രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ച് കൊണ്ട് തന്നെ സെമി ഫൈനൽ യോഗ്യത സാധ്യതകൾ സജീവമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഡൽഹിയെയും വീഴ്ത്തി സെമി ഫൈനൽ യോഗ്യത ഉറപ്പാക്കുക എന്നതാണ് ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം.

പക്ഷെ ബ്ലാസ്റ്റേഴ്‌സിന് സെമി ഫൈനൽ യോഗ്യത ലഭിക്കുക വെച്ചാൽ അത്രയധികം എളുപ്പമല്ല. കാരണം പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത് എത്തുന്ന ടീമിന് മാത്രമേ സെമി യോഗ്യത നേടാൻ കഴിയുകയുള്ളൂ. നിലവിൽ ഗോൾ ഡിഫറെന്സിന്റെ മുൻതൂക്കത്തിൽ മുംബൈ സിറ്റി എഫ്സിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്.

ആദ്യ മത്സരത്തിൽ മുംബൈ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഡൽഹിയെ പരാജയപ്പെടുത്തിയത്. മറുഭാഗത്ത് ബ്ലാസ്റ്റേഴ്‌സ് രാജസ്ഥാനെ ഒരു ഗോളിനും. അതുകൊണ്ട് തന്നെ തിങ്കളാഴ്ച നടക്കുന്ന ഡൽഹിക്കെതിരെയുള്ള മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ഗോളുകൾ അടിച്ചു കൂട്ടണം.

അല്ലെങ്കിൽ ഗ്രൂപ്പ്‌ സ്റ്റേജിലെ അവസാന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് മുംബൈനോട്‌ സമനില വഴങ്ങിയാൽ പോലും ബ്ലാസ്റ്റേഴ്‌സിന് സെമി യോഗ്യത ലഭിക്കുകയില്ല. അതുകൊണ്ട് തന്നെ ഡൽഹിക്കെതിരെയുള്ള മത്സരത്തിൽ ഗോളുകൾ അടിച്ചു കൂട്ടി മുംബൈക്ക് ഉള്ളതിനേക്കാൾ ഗോൾ ഡിഫറെൻസ് ബ്ലാസ്റ്റേഴ്‌സ് ഉണ്ടാക്കിയെടുക്കണം.