FootballFootballKBFCSports

ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോൾ നേടി അമേ; ഗോകുലത്തിനെതിരെ ഏകപക്ഷീയ ജയം

ഐഎസ്എൽ 2025-26 സീസണായുള്ള തയ്യാറെടുപ്പുകൾ ഊർജ്ജിതമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. സീസണിന് മുന്നോടിയായി നടന്ന പ്രീ-സീസൺ സൗഹൃദ മത്സരത്തിൽ ഗോകുലം കേരള എഫ്സിയെ കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തി (kbfc vs gkfc).

ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലന മൈതാനമായ ‘സാങ്ച്വറി’യിൽ നടന്ന പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് കൊമ്പന്മാർ വിജയം സ്വന്തമാക്കിയത്.

പുതിയ സീസണിന് മുന്നോടിയായി ടീമിന്റെ ഒത്തിണക്കവും കരുത്തും പരീക്ഷിക്കപ്പെട്ട മത്സരത്തിൽ പ്രതിരോധ താരം അമേ രണവാഡെയാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയഗോൾ കുറിച്ചത്.

മത്സരത്തിന്റെ തുടക്കം മുതൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ പകുതിയിൽ ഗോളുകൾ നേടാൻ ഇരു ടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഫിനിഷിംഗിലെ പിഴവുകളും മികച്ച പ്രതിരോധവും കാരണം സ്കോർ ബോർഡ് ചലിച്ചില്ല. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ കൂടുതൽ ആക്രമണ ശൈലിയാണ് ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത്.

സച്ചിൻ സുരേഷ്, അമേ രണവാഡെ, ഐബാൻ ഡൗളിംഗ്, ഹോർമിപാം, സഹീഫ്, കോറു സിംഗ്, വിബിൻ മോഹനൻ, റൗളിൻ ബോർജസ്, നിഹാൽ സുധീഷ്, മാർലോൺ, വിക്ടർ എന്നിവരടങ്ങുന്ന ശക്തമായ സ്റ്റാർട്ടിംഗ് ഇലവനെയാണ് പരിശീലകൻ പരീക്ഷിച്ചത്.

kbfc vs gkfc

ഈ വിജയത്തോടെ വലിയ ആത്മവിശ്വാസമാണ് ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിന് ലഭിച്ചിരിക്കുന്നത്. വരാനിരിക്കുന്ന സീസണിൽ കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന കൊമ്പന്മാർക്ക് ഇത്തരം പ്രീ-സീസൺ വിജയങ്ങൾ ടീമിന്റെ മനോവീര്യം വർധിപ്പിക്കും.

ALSO READ: ബ്ലാസ്റ്റേഴ്സിന് ഗോൾഡൻ ചാൻസ്; ബെംഗളൂരു പത്തിമടക്കുന്നു

content: kbfc vs gkfc