ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026/27 സീസൺ മുന്നോടിയായിയുള്ള പ്രീ സീസൺ ആരംഭിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. നിലവിൽ മഹാബലിപുരത്തുള്ള FC മദ്രാസിന്റെ ഗ്രൗണ്ടിൽ വെച്ചാണ് ബ്ലാസ്റ്റേഴ്സ് പരിശീലനം നടത്തുന്നത്. ഇതിനോട് ബന്ധപ്പെട്ടുള്ള ആദ്യ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്.
കേരള ബ്ലാസ്റ്റേഴ്സ് സാമൂഹിക മാധ്യമങ്ങൾ വഴി താരങ്ങൾ പരിശീലനം നടത്തുന്ന ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. അതോടൊപ്പം കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ട്രെയിനിങ് കിറ്റും അവതരിപ്പിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ്. കടും നീലയാണ് ജേഴ്സിയുടെ നിറം.

നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഒട്ടുമിക്ക എല്ലാ ഇന്ത്യൻ താരങ്ങളും ടീമിനൊപ്പം ചേർന്നിട്ടുണ്ട്. നേരത്തെ വന്ന റിപ്പോർട്ടുകൾ പ്രകാരം അഡ്രിയാൻ ലൂണ വ്യാഴാഴ്ച ഇന്ത്യയിലെത്തും. അതുകൊണ്ട് തന്നെ അടുത്ത പരിശീലന സെക്ഷൻ മുതലും ലൂണയും ടീമിനൊപ്പമുണ്ടാക്കും.
ഒക്ടോബർ 11ന് ഇന്റർ കാശിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ആദ്യ മത്സരം. അതുവരെ ബ്ലാസ്റ്റേഴ്സ് മഹാബലിപുരത്ത് പരിശീലനം നടത്തി, ആദ്യ മത്സരത്തിനായി റാഞ്ചിയിലേക്ക് പറക്കും.
ALSO READ:-
Summary:- Kerala Blasters have officially begun their pre-season preparations for the 2026/27 season in Mahabalipuram. The club shared the first pictures from the training camp at FC Madras’ ground, along with the team’s new dark-blue training kit. Most of the Indian players have already joined the squad, while Adrian Luna is expected to arrive in India on Thursday. Blasters will continue their preparations in Mahabalipuram before travelling to Ranchi for their opening match against Inter Kashi on October 11.
