Indian Super LeagueKBFC

ലൂണ ബ്ലാസ്റ്റേഴ്‌സ് വിടുമോ? പ്രതികരണവുമായി ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

ലൂണയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ചോദ്യങ്ങൾക്ക് പ്രതികരണം നടത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ താൽക്കാലിക പരിശീലകൻ ടി. ജി പുരുഷോത്തമൻ. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അവതാരകൻ ലൂണയുടെ ബ്ലാസ്റ്റേഴ്സ് ഭാവിയെപ്പറ്റി ചോദിച്ചതും ടിജി പുരുഷോത്തമൻ പ്രതികരിച്ചതും.

കേരള ബ്ലാസ്റ്റേഴ്സ് നായകൻ അഡ്രിയൻ ലൂണ അടുത്ത സീസണിൽ ക്ലബ്ബിനോടൊപ്പം ഉണ്ടാകുമോ എന്ന സംശയം ആരാധകർക്കുണ്ട്. ലൂണയുടെ പ്രസ്താവന തന്നെയാണ് ആശങ്കകൾക്ക് കാരണം.

മുംബൈ സിറ്റി എഫ് സി ക്കെതിരായുള്ള മത്സരത്തിനുശേഷം കേരള ബ്ലാസ്റ്റേഴ്സിൽ തുടരണമോ എന്ന കാര്യം ചിന്തിക്കേണ്ടിയിരിക്കുന്നു എന്ന് ലൂണ പറഞ്ഞിരുന്നു. ഇതാണ് ആശങ്കകൾക്ക് കാരണം.

ഇപ്പോഴിതാ,ലൂണയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ചോദ്യങ്ങൾക്ക് പ്രതികരണം നടത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ താൽക്കാലിക പരിശീലകൻ ടി. ജി പുരുഷോത്തമൻ. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അവതാരകൻ ലൂണയുടെ ബ്ലാസ്റ്റേഴ്സ് ഭാവിയെപ്പറ്റി ചോദിച്ചതും ടിജി പുരുഷോത്തമൻ പ്രതികരിച്ചതും.

നിലവിൽ സൂപ്പർ കപ്പിനുള്ള തയ്യാറെടുപ്പിലാണ് ലൂണയെന്നും സീസണ് ശേഷം മാത്രമേ അദ്ദേഹത്തിന്റെ കാര്യത്തിൽ വ്യക്തത വരുകയുള്ളൂ എന്നാണ് പുരുഷോത്തമന്റെ പ്രതികരണം.

അതായത്, ലൂണ ക്ലബ്ബിൽ തുടരുമോ എന്നറിയാൻ ആരാധകർ ഇനിയും കാത്തിരിക്കണമെന്നത്ഥം. അദ്ദേഹം ടീമിൽ തുടരുമെന്ന ഉറപ്പ് പരിശീലകനടക്കം നൽകുന്നില്ല എന്നതും ശ്രദ്ധേയമാണ്.