കേരള ബ്ലാസ്റ്റേഴ്സ് വിട്ട സഹ പരിശീലകൻ ടിജി പുരുഷോത്തമന്റെ പകരക്കാരനായി ചിന്ത ചന്ദ്രശേഖർ റാവുവിനെ സ്വന്തമാക്കിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ്. കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് ഈ കാര്യം ആരാധകരെ അറിയിച്ചത്.
ഐ-ലീഗ് ക്ലബ്ബായ സ്പോർട്ടിങ് ക്ലബ് ബംഗളുരുവിൽ നിന്നുമാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനെ സ്വന്തമാക്കുന്നത്. കഴിഞ്ഞ സീസണിൽ ഐ-ലീഗ് 2വിൽ നിന്നും സ്പോർട്ടിങ് ക്ലബ് ബംഗളുരുവിനെ ഐ-ലീഗിലേക്ക് പ്രൊമോഷൻ വാങ്ങി കൊടുത്താണ് അദ്ദേഹം ബ്ലാസ്റ്റേഴ്സിലെത്തുന്നത്.
37കാരനും മുൻ ഇന്ത്യ അണ്ടർ 17 താരവും കൂടിയായ ചിന്ത ചന്ദ്രശേഖർ ഇതോടകം തന്നെ കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിനൊപ്പം ചേർന്നിട്ടുണ്ട്. ആദ്യമായാണ് ചിന്ത ചന്ദ്രശേഖർഒരു ഇന്ത്യ ടോപ്പ് ടയർ ടീമിനെ പരിശീലിപ്പിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് വിട്ട ടിജി പുരുഷോത്തമൻ നിലവിൽ ഒഡിഷ എഫ്സിയുടെ മുഖ്യ പരിശീലകനായി ചുമതലയേറ്റുണ്ട്.
