ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിനായി നടത്തിപ്പ് കാരെ കണ്ടെത്താൻ ഇതുവരെ ഓൾ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ കഴിഞ്ഞിട്ടില്ല. ഇതുവരെ ഒരു കമ്പനി പോലും ഇന്ത്യൻ സൂപ്പർ ലീഗ് നടത്താനായുള്ള ബിഡ് സമർപ്പിച്ചിട്ടില്ല. ഇതോടെ എല്ലാ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളും പ്രതിസന്ധിയിലാണ്.
ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ നടക്കുമോയെന്ന അനിശ്ചിത്തം തുടരുന്നത് കൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് താത്കാലികമായി അടച്ചു പൂട്ടിയിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സ് CEO അഭിക് ചാറ്റർജി മാർക്കസ് മെർഗലുഹോയുമായുള്ള അഭിമുഖത്തിലാണ് ഈയൊരു കാര്യം വെള്ളിപ്പെടുത്തിയിരിക്കുന്നത്.
നിലവിൽ സൂപ്പർ കപ്പിൽ നിന്ന് പുറത്തായത്തോടെയും ഇന്ത്യൻ സൂപ്പർ ലീഗ് എപ്പോൾ തുടങ്ങുമെന്ന് വ്യക്തതയില്ലാതത് കൊണ്ടുമാണ് കേരള ബ്ലാസ്റ്റേഴ്‌സ് പ്രവർത്തനകൾ നിർത്തുന്നത്. കഴിഞ്ഞ ദിവസം മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സും തങ്ങളുടെ ക്ലബ് പ്രവർത്തനകൾ നിർത്തിവെച്ചിരുന്നു.
അതോടൊപ്പം ചെന്നൈയിൻ എഫ്‌സി കളിക്കാർക്ക് പരിശീലനം പുനരാരംഭിക്കാൻ കഴിയുമെന്ന് ഉറപ്പില്ലെന്ന് അറിയിച്ചിട്ടുണ്ട്. എഫ്‌സി ഗോവയും നോർത്ത് ഈസ്റ്റ് യുണൈറ്റഡും അടുത്ത ആഴ്ച വീണ്ടും ഒത്തുചേരേണ്ട ടീമുകൾക്ക് വിപുലീകൃത അവധി അനുവദിച്ചിട്ടുണ്ട്. സൂപ്പർ കപ്പിൽ നിന്ന് ഗ്രൂപ്പ് ഘട്ടത്തിൽ അപ്രതീക്ഷിതമായി പുറത്തായതിന് ശേഷം, സുനിൽ ഛേത്രിയുടെ ബെംഗളൂരു എഫ്‌സി നവംബർ 12 വരെ ഇടവേളയിലാണ്.
പക്ഷേ മോശം സാഹചര്യം കണക്കിലെടുക്കുമ്പോൾ ചില കടുത്ത തീരുമാനങ്ങൾ എടുക്കാൻ ക്ലബ് നീങ്ങിയേക്കുമെന്നും റിപ്പോർട്ടുണ്ട്. ഒഡീഷ എഫ്‌സി ഇതുവരെ പ്രീ-സീസൺ ആരംഭിച്ചിട്ടില്ല. അതേസമയം ചില ക്ലബ്ബുകൾ കളിക്കാരുടെ ശമ്പളം താൽക്കാലികമായി നിർത്തിവയ്ക്കാനും കരാറുകൾ അവസാനിപ്പിക്കാനും നിർബന്ധിതരാകുമെന്ന് പറഞ്ഞു.
READ MORE:- ഇവാനാശാനേക്കാൾ തുടക്കം ഗംഭീരമാക്കി ഡേവിഡ് കറ്റാല; കണക്കുകൾ പരിശോധിക്കാം…
അടുത്ത നീക്കങ്ങളെ കുറിച്ച് തീരുമാനിക്കാൻ എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബെയും ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ (എഎഫ്‌സി) സ്വതന്ത്ര അംഗമായ കേശ്വരൻ മുരുഗാസുവും ഞായറാഴ്ച ഒന്നുകൂടി യോഗം ചേരുന്നുണ്ട്. യോഗത്തിന് ശേഷം ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ നടക്കുമോയെന്ന് കൂടുതൽ വ്യക്തത വരുന്നതാണ്.
കായിക പ്രേമികൾക്കായി, ലോകമെമ്പാടുമുള്ള ഫുട്‌ബോൾ, ക്രിക്കറ്റ്, മറ്റ് കായിക ഇനങ്ങളുടെ ഏറ്റവും പുതിയ വാർത്തകൾ, ആഴത്തിലുള്ള വിശകലനങ്ങൾ, തത്സമയ അപ്‌ഡേറ്റുകൾ എന്നിവ കൃത്യതയോടെയും ആവേശത്തോടെയും ഞങ്ങൾ നിങ്ങൾക്കായി എത്തിക്കുന്നു. ഇന്ന് തന്നെ ഫോളോ ചെയ്യൂ
