FootballIndian Super LeagueKBFCSports

ബ്ലാസ്റ്റേഴ്സിന് പുതിയ തട്ടകം; ഇനി കളികൾ കിഴക്കിന്റെ വെനീസിൽ

ഐഎസ്എൽ 2025-26 സീസണ് കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുകയാണ്. എന്നാൽ ഇത്തവണ ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടിൽ വലിയൊരു മാറ്റം സംഭവിച്ചിരിക്കുകയാണ് (kerala blasters home ground).

ക്ലബ് രൂപീകരിച്ചിട്ട് ഇതുവരെയും ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് കൊച്ചിയിലെ കലൂർ സ്റ്റേഡിയം ആയിരുന്നു. എന്നാൽ ഇത്തവണ ബ്ലാസ്റ്റേഴ്‌സ് കളിക്കുക ‘കിഴക്കിന്റെ വെനീസ്’ എന്നറിയപ്പെടുന്ന കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിലാണ്.

കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ പണികൾ പൂർത്തിയാകാത്തതും പുല്ല് കളിക്കാൻ അനുയോജ്യമല്ലാത്തതും ഉയർന്ന വാടകയുമാണ് ബ്ലാസ്‌റ്റേഴ്‌സിനെ കോഴിക്കോട്ടേക്കെത്തിച്ചത്.

പയ്യനാട് സ്റ്റേഡിയവും ബ്ലാസ്റ്റേഴ്സിന്റെ പരിഗണനയിലുണ്ടായിരുന്നെങ്കിലും അവസാന നറുക്ക് കോഴിക്കോടിന് വീഴുകയായിരുന്നു.

kerala blasters home ground

അതേ സമയം ഐഎസ്എൽ സീസൺ ഫെബ്രുവരി 14 ന് ആരംഭിക്കും. മെയ് 31 ന് സീസൺ അവസാനിക്കുന്ന രീതിയിലാണ് മത്സരക്രമങ്ങൾ. ഇത്തവണ സിംഗിൾ ലെഗ് മത്സരക്രമം ആയതിനാൽ ബ്ലാസ്റ്റേഴ്സിന് അഞ്ചോ ആറോ ഹോം മത്സരങ്ങൾ ലഭിക്കും.

ALSO READ: ബ്ലാസ്റ്റേഴ്സിന് ആശ്വാസം; കരുത്ത് പകരാൻ പുതിയ ശക്തികളെത്തുന്നു

content: kerala blasters home ground