ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ തങ്ങളുടെ പതിനേഴാമത്തെ മത്സരത്തിൽ കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ച് ശക്തരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടാൻ ഒരുങ്ങുകയാണ് ബ്ലാസ്റ്റേഴ്സ്.
മത്സരത്തിനു മുമ്പ് നടന്ന പ്രസ് കോൺഫറൻസിൽ സംസാരിച്ച കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ടി ജി പുരുഷോത്തമൻ ടീമിന്റെ നിലവിലെ പ്രകടനത്തിനെ കുറിച്ച് സംസാരിച്ചു. അവസാനം മത്സരങ്ങളിൽ വിജയങ്ങൾ സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്‌സ് ഇതേ ഫോം നിലനിർത്തുകയാണെങ്കിൽ വിജയങ്ങൾ നേടി ലക്ഷ്യങ്ങളിൽ എത്താനാവുമെന്ന് കോച്ച് പറഞ്ഞു.
Also Read – ബ്ലാസ്റ്റേഴ്സിന്റെ ഫോറിൻ സൈനിങ് വന്നതോടെ ടീമിൽ നിന്നും പുറത്തായി സൂപ്പർതാരം👀
ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ വളരെ ഉയർന്ന ആത്മവിശ്വാസമുണ്ട്, അത് തീർച്ചയായും നിലനിർത്തി മുന്നോട്ട്പോകേണ്ടതുണ്ടെന്ന് പറഞ്ഞ കോച്ച് ഇതേ ഗെയിം സ്പിരിറ്റ്ലും ഫോമിലും മുന്നോട്ട്പോവാനായാൽ തങ്ങൾക്ക് വിജയങ്ങൾ സ്വന്തമാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതായും അഭിപ്രായപ്പെട്ടു.
Also Read – സൂപ്പർ പരിശീലകനെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്😍🔥വരുന്നത് ബ്ലാസ്റ്റേഴ്സിനെ നന്നായി അറിയാവുന്നവൻ..
ശക്തരായ പഞ്ചാബിനെയും ഒഡിഷ എഫ്സിയെയും പരാജയപ്പെടുത്തിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വരവ്. മൈകൽ സ്റ്റാറെ ടീം വിട്ടതിനു ശേഷം മികച്ച ഫോമിൽ ഉയരുവാൻ ശ്രമിക്കുന്ന ബ്ലാസ്റ്റേഴ്സിന് ഇന്നത്തെ മത്സരം വിജയിച്ചാൽ പ്ലേഓഫ് സാധ്യതകൾ കൂടുതൽ ഉയർത്താനാവും.
Also Read – പ്ലേഓഫ് വാതിൽ തുറന്നിടാൻ കൊച്ചിയിൽ കൊമ്പന്മാർ ഒരുങ്ങി🔥നിസ്സാരക്കാരല്ല എതിരാളികൾ👀