Indian Super LeagueKBFC

ബ്ലാസ്റ്റേഴ്സിന്റെ ഒരു പോയിന്റ് കുറച്ചേക്കും; ഐഎസ്എൽ പോയിന്റ് ടേബിളിൽ ട്വിസ്റ്റിന് സാധ്യത

പരാതി ഫിഫ അംഗീകരിച്ചാൽ നോർത്ത് ഈസ്റ്റിന് നിലവിലുള്ളതിനേക്കാൾ രണ്ടു പോയിന്റ് കൂടുതലായി ലഭിക്കുകയും അവർ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തുനിന്ന് മൂന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്യും. ബ്ലാസ്റ്റേഴ്സിനാവട്ടെ സമനിലയിലൂടെ ലഭിച്ച ഒരു പോയിന്റ് നഷ്ടമാവുകയും ഒമ്പതാം സ്ഥാനത്തേക്ക് താഴുകയും ചെയ്യും.

ഐഎസ്എല്ലിൽ 29 പോയിന്റുമായി എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഐഎസ്എൽ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിച്ചെങ്കിലും നിലവിലെ പോയിന്റ് നിലയിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരു പോയിന്റ് വെട്ടിക്കുറക്കാനുള്ള സാധ്യതകൾ വർദ്ധിച്ചിരിക്കുകയാണ്.

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് നൽകിയ പരാതിയാണ് ഇതിന് കാരണം. ഈ വർഷം ജനുവരി 18ന് കൊച്ചിയിൽ നടന്ന ബ്ലാസ്റ്റേഴ്സ്- നോർത്ത് ഈസ്റ്റ് മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചിരുന്നു.

എന്നാൽ ഈ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങായ ദുസാൻ ലഗോറ്റർ ബ്ലാസ്റ്റേഴ്സിനായി അരങ്ങേറ്റം നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഹംഗേറിയൻ ലീഗിൽ നിന്നും ലഭിച്ച ഒരു മത്സരത്തിന്റെ സസ്പെൻഷൻ നിലനിൽക്കെയാണ് അദ്ദേഹം ബ്ലാസ്റ്റേഴ്സിന് വേണ്ടി അരങ്ങേറ്റം നടത്തിയത്.

ഇതേത്തുടർന്ന നോർത്ത് ഈസ്റ്റ് ഫിഫയ്ക്കും എഐഎഫ്എഫിനും പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ഈ പരാതിയിൽ ഫിഫയുടെ വിധി വരാൻ കാത്തിരിക്കുകയാണ് നോർത്ത് ഈസ്റ്റ്.ഫിഫ നിയമം മറികടന്ന്, സസ്പെൻഷൻ നേരിട്ട താരത്തെ കളത്തിലിറക്കിയത് മൂലം തങ്ങൾക്ക് 3-0 എന്ന മാർജിനിന്റെ വിജയം അനുവദിച്ചു നൽകണമെന്നും നോർത്ത് ഈസ്റ്റിന്റെ പരാതിയിലുണ്ട്.

ഈ പരാതി ഫിഫ അംഗീകരിച്ചാൽ നോർത്ത് ഈസ്റ്റിന് നിലവിലുള്ളതിനേക്കാൾ രണ്ടു പോയിന്റ് കൂടുതലായി ലഭിക്കുകയും അവർ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തുനിന്ന് മൂന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്യും. ബ്ലാസ്റ്റേഴ്സിനാവട്ടെ സമനിലയിലൂടെ ലഭിച്ച ഒരു പോയിന്റ് നഷ്ടമാവുകയും ഒമ്പതാം സ്ഥാനത്തേക്ക് താഴുകയും ചെയ്യും.