FootballFootball Cup CompetitionsKBFCSports

ബ്ലാസ്റ്റേഴ്സിന് നാളെ സൂപ്പർ കപ്പ് പോരാട്ടം; സാധ്യത ഇലവൻ ഇപ്രകാരം…

നോക്ക്ഔട്ട് ടൂർണമെന്റ് ആയതിനാൽ വിജയിച്ചാൽ മാത്രമേ അടുത്ത റൗണ്ടിലേക്ക് കടക്കാനാവുകയുള്ളു.. തോറ്റാൽ പുറത്തേക്കും പോകാം. അതിനാൽ ജീവന്മരണ പോരിന് ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവൻ എപ്രകാരമായിരിക്കുമെന്ന് നമ്മുക്ക് പരിശോധിക്കാം…

കേരളാ ബ്ലാസ്റ്റേഴ്‌സ് കിരീട പ്രതീക്ഷകളുമായി നാളെ സൂപ്പർ കപ്പിന് ഇറങ്ങുകയാണ്. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ രാത്രി എട്ട് മണിക്കാണ് പോരാട്ടം. ഈസ്റ്റ് ബംഗാളാണ് എതിരാളികൾ. നോക്ക്ഔട്ട് ടൂർണമെന്റ് ആയതിനാൽ വിജയിച്ചാൽ മാത്രമേ അടുത്ത റൗണ്ടിലേക്ക് കടക്കാനാവുകയുള്ളു.. തോറ്റാൽ പുറത്തേക്കും പോകാം. അതിനാൽ ജീവന്മരണ പോരിന് ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവൻ എപ്രകാരമായിരിക്കുമെന്ന് നമ്മുക്ക് പരിശോധിക്കാം…

സ്‌ക്വാഡിൽ ഇടം പിടിച്ചെങ്കിലും പരിക്ക് അലട്ടുന്ന മലയാളി ഗോൾ കീപ്പർ സച്ചിൻ സുരേഷും നോറ ഫെർണാണ്ടസും നാളെ കളിയ്ക്കാൻ സാധ്യതയില്ല. കൂടാതെ കോറൂ സിങ് നാളെ കളിച്ചേക്കില്ല. സ്‌ക്വാഡിൽ ഇടം പിടിച്ചെങ്കിലും അദ്ദേഹം ഭുവനേഷ്വറിൽ ബ്ലാസ്റ്റേഴ്സിൻടോപ്പം എത്തിയിട്ടില്ല എന്നാണ് വിവരം.

സച്ചിൻ സുരേഷ്, നോറ എന്നിവർ പരിക്കിന്റെ പിടിയിലായാൽ കമൽജിത്ത് സിങ് ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വല കാക്കാനാണ് സാധ്യത. നവോച്ച, മിലോസ്, ദുസാൻ ലഗോറ്റർ. ഐബാൻ എന്നിവർക്കായിരിക്കും പ്രതിരോധ ചുമതല.

വിബിൻ, ഫ്രഡി, ലൂണ എന്നിവർ മധ്യനിരയിലും ലെഫ്റ്റ് വിങ്ങിൽ നോഹയും റൈറ്റ് വിങ്ങിൽ കോറുവിന് പകരം മലയാളി താരം ഐമനും സെൻട്രൽ സ്‌ട്രൈക്കർ ആയി ജീസസ് ജിംനസുമെത്തും. സൂപ്പർ കപ്പിൽ ആറ് വിദേശികളെ വരെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താം എന്ന നിയമം കൂടിയുണ്ട്.

കേരളാ ബ്ലാസ്റ്റേഴ്‌സ് സാധ്യത ഇലവൻ: ഗോൾ കീപ്പർ: കമൽജിത്ത്, പ്രതിരോധം: നവോച്ച, ദുസാൻ, മിലോസ്, ഐബാൻ, മധ്യനിര: ഫ്രഡി, ലൂണ, വിബിൻ, മുന്നേറ്റം: നോഹ, അയ്മൻ, ജീസസ്. (ഫോർമേഷൻ: 4-2-3-1)