FootballIndian Super LeagueKBFCSportsTransfer News

വരുന്നു, ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിംഗുകൾ…

ഫാറൂഖ് ചൗധരി, നിഖിൽ പ്രഭു തുടങ്ങീ താരങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ റഡാറിലുണ്ടായിരുന്ന താരങ്ങളായിരുന്നു. എന്നാൽ ഐഎസ്എൽ സീസൺ കുറിച്ചുള്ള അനിശ്ചിതത്വം ഉടലെടുത്തതോടെ ബ്ലാസ്റ്റേഴ്‌സ് സൈനിംഗുകൾ ഹോൾഡ് ചെയ്യുകയായിരുന്നു.

ഐഎസ്എൽ അനിശ്ചിതത്വതുടർന്ന് താൽകാലികമായി നിർത്തി വെച്ച കേരളാ ബ്ലാസ്റ്റേഴ്സിങ്‌റെ സൈനിംഗുകൾ പുനരാംഭിക്കുന്നു. സൂപ്പർ കപ്പ് തിയതി പ്രഖ്യാപിച്ചതോടെയാണ് ബ്ലാസ്റ്റേഴ്‌സ് വീണ്ടും ട്രാൻസ്ഫർ നീക്കങ്ങൾക്ക് ഒരുങ്ങുന്നത്.

സൂപ്പർ കപ്പിന് മുമ്പ് കേരള ബ്ലാസ്റ്റേഴ്സ് പുതിയ കളിക്കാരെ ടീമിലെത്തിക്കുമെന്ന് പ്രമുഖകായിക മാധ്യമ പ്രവർത്തനായ മാർക്കസ് മെർഗുല്ലോ അറിയിച്ചു.

നേരത്തെ ഫാറൂഖ് ചൗധരി, നിഖിൽ പ്രഭു തുടങ്ങീ താരങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ റഡാറിലുണ്ടായിരുന്ന താരങ്ങളായിരുന്നു. എന്നാൽ ഐഎസ്എൽ സീസൺ കുറിച്ചുള്ള അനിശ്ചിതത്വം ഉടലെടുത്തതോടെ ബ്ലാസ്റ്റേഴ്‌സ് സൈനിംഗുകൾ ഹോൾഡ് ചെയ്യുകയായിരുന്നു.

മാർക്കസിന്റെ അപ്‌ഡേറ്റ് പ്രകാരം ബ്ലാസ്റ്റേഴ്‌സ് വീണ്ടും തങ്ങളുടെ റഡാറിലുള്ള താരങ്ങളെ ടീമിലെത്തിക്കാൻ ശ്രമിക്കും. സൂപ്പർ കപ്പിന് മുന്നോടിയായി ഇതിൽ ചില നീക്കങ്ങൾ യാഥാർഥ്യമാകും.

ഇന്ത്യൻ താരങ്ങൾക്ക് പുറമെ പുതിയ വിദേശ താരങ്ങളും സൂപ്പർ കപ്പിന് മുന്നോടിയായി എത്തും. നിലവിൽ അഡ്രിയാൻ ലൂണ, ദുസാൻ ലാഗോട്ടർ, നോഹ സാദോയി എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ വിദേശതാരങ്ങൾ. ഇനി 3 വിദേശ സ്ലോട്ടുകൾ കൂടി ബ്ലാസ്റ്റേഴ്സിന് ബാക്കിയുണ്ട്.

content: Kerala Blasters set to start making new signings