പല താരങ്ങൾക്കും കേരളാ ബ്ലാസ്റ്റേഴ്സ് മികച്ച കരാറുകൾ വാഗ്ദാനം ചെയ്യുന്നില്ല എന്ന ആരോപണം ട്രാൻസഫർ വിപണിയിൽ നേരത്തേയുണ്ട്. ചെറിയ പ്രതിഫലമടങ്ങിയ കരാറുകളാണ് ബ്ലാസ്റ്റേഴ്സ് മുന്നോട്ട് വെയ്ക്കുന്നത് എന്നതിനാൽ മികച്ച താരങ്ങൾ ബ്ലാസ്റ്റേഴ്സിൽ എത്തുന്നതിൽ തടസ്സമാകുന്നു. ഇപ്പോഴിതാ യുവതാരത്തെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ പിശുക്ക് കാരണം നഷ്ടമായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്ന ചില റിപോർട്ടുകൾ കൂടി പുറത്ത് വരികയാണ്.
ഇന്റർ കാശിയുടെ എഡ്മണ്ട് ലാൽരിൻഡിക്കയെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സ് ശ്രമം നടത്തിയിരുന്നു ഒരു പ്രചരണം നേരത്തെ ശക്തമായിരുന്നു. എന്നാൽ രണ്ട് ദിവസങ്ങൾക്ക് മുമ്പ് പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ മാർക്കസ് മെർഗുല്ലോ എഡ്മണ്ടിന്റെ കാര്യത്തിൽ ഒരു പുതിയ അപ്ഡേറ്റ് പങ്ക് വെച്ചിരുന്നു. ബ്ലാസ്റ്റേഴ്സല്ല മറിച്ച് താരത്തെ സ്വന്തമാക്കാൻ മുൻപന്തിയിലുള്ളതെന്നാണ് ആ റിപ്പോർട്ട്.
എന്നാൽ ഈസ്റ്റ് ബംഗാളിന് മുമ്പ് ബ്ലാസ്റ്റേഴ്സ് താരത്തിനായി ശ്രമം നടത്തിയിരുന്നുവെന്നും ഒരു ഘട്ടത്തിൽ താരത്തെ സ്വന്തമാക്കുന്നതിന്റെ അവസാന ഘട്ടത്തിലേക്ക് ബ്ലാസ്റ്റേഴ്സ് എത്തിയിരുന്നുവെന്നും എന്നാൽ ഈസ്റ്റ് ബംഗാൾ മികച്ച ഓഫർ മുന്നോട്ട് വെച്ചതോടെ താരം ബ്ലാസ്റ്റേഴ്സിൽ നിന്നും അകലുകയുമായിരുവെന്നാണ് റിപ്പോർട്ട്.
ഇവിടെയാണ് ആദ്യ പറഞ്ഞ ബ്ലാസ്റ്റേഴ്സിന്റെ പിശുക്ക് ചർച്ചയാവുന്നത്. എഡ്മണ്ടിന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് പിശുക്ക് കാണിച്ചിരുന്നുവോ എന്ന് വ്യക്തമല്ലെങ്കിലും കുറച്ച് കൂടി നല്ല ഓഫർ ബ്ലാസ്റ്റേഴ്സ് താരത്തിന് മുന്നിൽ വെച്ചിരുന്നെങ്കിൽ എഡ്മണ്ട് ഇപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ റഡാറിൽ ഉറപ്പിക്കാൻ പറ്റുന്ന താരമായിരുന്നേനേ…
ഇന്ത്യൻ ഫുട്ബോളിലെ മികച്ച ടാലന്റുകളിൽ ഒന്നാണ് എഡ്മണ്ട്. മികച്ച ഓഫറിലൂടെ താരത്തെ സ്വന്തമാക്കാനുള്ള ഒരു അവസരം കൂടിയാണ് ബ്ലാസ്റ്റേഴ്സ് നഷ്ടമാക്കിയത്. നേരത്തെ നിഖിൽ പ്രഭുവിന്റെ കാര്യത്തിലും സമാന പിഴവ് ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു. അന്ന് ചെറിയ ട്രാൻസ്ഫർ ഫീയുമായാണ് ബ്ലാസ്റ്റേഴ്സ് പഞ്ചാബിനെ സമീപിച്ചത്. ഇതോടെ പഞ്ചാബ് ട്രാൻസ്ഫറിൽ നിന്നും പിന്മാറുകയായിരുന്നു. ഇപ്പോൾ താരത്തിനായി ഐഎസ്എൽ ക്ലബ്ബുകളുടെ നീണ്ട നിര തന്നെയുണ്ട്.
