FootballIndian Super LeagueKBFCSports

സൈനിംഗുകൾ പുനഃരാരംഭിക്കാൻ ബ്ലാസ്റ്റേഴ്‌സ്; ആരാധകർക്ക് ആശ്വാസം

പുതിയ സീസൺ സംബന്ധിച്ച വ്യക്തമായ ധാരണയില്ലാത്തതിനാൽ ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടെയുള്ള ചില ക്ലബ്ബുകൾ പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നത് നിർത്തിവെച്ചിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) പുതിയ സീസണിന്റെ കാര്യത്തിൽ നിലനിന്നിരുന്ന അനിശ്ചിതത്വം താൽകാലികമായി അവസാനിച്ചതോടെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശ്വാസം. ടീമിന്റെ സൈനിംഗുകൾ ഉടൻ പുനരാരംഭിക്കുമെന്നാണ് സൂചന.

പുതിയ സീസൺ സംബന്ധിച്ച വ്യക്തമായ ധാരണയില്ലാത്തതിനാൽ ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടെയുള്ള ചില ക്ലബ്ബുകൾ പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നത് നിർത്തിവെച്ചിരുന്നു.

എന്നാൽ, ഐഎസ്എൽ നടക്കുമെന്ന് എ.ഐ.എഫ്.എഫ് പ്രഖ്യാപിക്കുകയും സെപ്റ്റംബറിൽ സൂപ്പർ കപ്പ് നടത്തുമെന്ന് അറിയിക്കുകയും ചെയ്തതോടെ ഈ പ്രതിസന്ധിക്ക് അയവുവന്നു.

സൂപ്പർ കപ്പ് വിജയികൾക്ക് എ.എഫ്.സി യോഗ്യത ലഭിക്കുമെന്നത് ഈ ടൂർണമെന്റിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. ഇത് മികച്ച താരങ്ങളെ ടീമിലെത്തിക്കാൻ ക്ലബ്ബുകൾക്ക് പ്രചോദനമാകും.

ടീം സൈനിംഗുകൾ വീണ്ടും ആരംഭിക്കുന്നതോടെ, അടുത്ത സീസണിനായുള്ള ബ്ലാസ്റ്റേഴ്‌സിന്റെ തയ്യാറെടുപ്പുകൾക്ക് ആക്കം കൂടും. ഈ നീക്കം ടീമിന്റെ പ്രകടനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം.