ഐഎസ്എൽ 2025- 26 സീസണിനായി കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങിയിരിക്കുകയാണ്. ഫെബ്രുവരി 14 ന് മോഹൻ ബഗാനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം(kerala blasters vs mohun bagan) ഇതിനോടകം പ്രീ-സീസൺ ആരംഭിച്ച ബ്ലാസ്റ്റേഴ്‌സ് അഞ്ച് വിദേശ താരങ്ങളെ സൈൻ ചെയ്യുകയും ചെയ്തിട്ടുണ്ട്. റൗളിൻ ബോർജസ്, സലാഹുദ്ധീൻ അദ്നാൻ എന്നീ ഇന്ത്യൻ താരങ്ങളെയും ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിട്ടുണ്ട്.
നിലവിലെ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ് അനുസരിച്ച് ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ഇറക്കാൻ സാധ്യതയുള്ള സാധ്യത ഇലവൻ എപ്രകാരമായിരിക്കുമെന്ന് പരിശോധിക്കാം..

4-2-3-1 എന്ന ഫോർമേഷനിൽ വിദഗ്‌ധനായ പരിശീലകൻ ഡേവിഡ് കറ്റാല ബ്ലാസ്‌റ്റേഴ്‌സിനെ ഇതേ ഫോർമേഷനിൽ തന്നെ ഇറക്കാനാണ് സാധ്യത.
ഗോൾ കൂടാരത്തിൽ നോറ ഫെർണാണ്ടസ്, പ്രതിരോധത്തിൽ സെന്റർ ബാക്കുകളായി ഗിനിയൻ താരം ഉമർ ബാഹ്, ഇന്ത്യൻ യുവ താരം ബികാഷ് യുംനം എന്നിവർ ഇറങ്ങുമ്പോൾ ലെഫ്റ്റ് ബാക്കിൽ ഐബാൻ ഡോഹ്ലിംഗും ലെഫ്റ്റ് ബാക്കിൽ അമേ റാണാവാടെയും സ്ഥാനം ഉറപ്പിക്കും.
സ്പാനിഷ് താരം മാറ്റിയാസ് ഹെർണാണ്ടസും മലയാളി താരം വിബിൻ മോഹനുമായിരിക്കും സെന്ററൽ മിഡ്ഫീൽഡർമാർ, അറ്റാക്കിങ് മിഡ്ഫീൽഡറായി ജർമൻ താരം മർലോണും ഇറങ്ങും.
ലിഫ്റ്റിൽ വിങ്ങിൽ നിഹാൽ സുധീഷ്, റൈറ്റ് വിങ്ങിൽ കോറു സിങ്ങിലും ഇറങ്ങുമ്പോൾ സെൻട്രൽ ഫോർവെർഡിന്റെ ചുമതല സ്പാനിഷ് താരം വിക്ടർ ബെർട്ടോമിയുമിനായിരിക്കും. ഫ്രഞ്ച് താരം കെവിൻ യൊക്കെ, സലാഹുദ്ധീൻ അദ്നാൻ എന്നിവർ ബെഞ്ചിൽ നിന്നും സ്റ്റാർട്ട് ചെയ്‌തേക്കും.
ALSO READ: ബഗാനിൽ നിന്നും യുവ വിങ്ങറെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്
content: kerala blasters vs mohun bagan