Indian Super LeagueKBFC

കൊച്ചി സ്റ്റേഡിയം വിട്ട് കൊടുക്കാതെ GCDA, ബ്ലാസ്റ്റേഴ്‌സ്-മുംബൈ മത്സരം നടക്കുമോ?? അപ്ഡേറ്റ് ഇതാ…

കേരള ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ചെടുത്തോളം ഓരോ പ്രശ്നങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്. അപ്ഡേറ്റുകൾ പ്രകാരം ഞായറാഴ്ച നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ്-മുംബൈ സിറ്റി എഫ്സി മത്സരം നടക്കുമോയെന്ന് സംശയത്തില്ലാണ്. 

2025-26 സീസണിലേക്ക് കൊച്ചി ജവഹർലാൽ സ്റ്റേഡിയം GCDA ബ്ലാസ്റ്റേഴ്‌സിന് തങ്ങളുടെ ഹോം ഗ്രൗണ്ടായി വിട്ട് കൊടുക്കാമെന്ന് സമ്മതിച്ചിരുന്നു. ഏകദേശം 2 ലക്ഷം രൂപയൊള്ളം വാടക ഓരോ മത്സരത്തിന് മതിയെന്നാണ് GCDA ആദ്യം പറഞ്ഞിരുന്നത്.

ബ്ലാസ്റ്റേഴ്‌സിന്റെ നിലവിലെ പ്രതിസന്ധി വെച്ച് നോക്കുമ്പോൾ, കഴിഞ്ഞ സീസണുകളിൽ വാങ്ങിയിരുന്നു വാടകയേക്കാൾ കുറവിനാണ് GCDA സ്റ്റേഡിയം വിട്ട് കൊടുക്കാമെന്ന് സമ്മതിച്ചത്.

എന്നാൽ സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം ഗ്രൗണ്ട് മത്സരത്തിന് മുന്നോടിയായി വാടക കൂട്ടി ചോദിച്ചിരിക്കുകയാണ് GCDA. 2 ലക്ഷത്തിൽ നിന്നും 4.2 ലക്ഷമാണ് GCDA ഇപ്പോൾ വാടകയായി ഓരോ മത്സരത്തിനും ചോദിക്കുന്നത്. പക്ഷെ ഈയൊരു തുക നൽക്കാൻ കഴിയില്ലായെന്നാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റിന്റെ തീരുമാനം. 

ഇതോടെ മുംബൈക്കെതിരെയുള്ള മത്സരത്തിന് മുന്നോടിയായി നടക്കേണ്ടിരുന്ന ബ്ലാസ്റ്റേഴ്‌സിന്റെ പ്രെസ്സ് കോൺഫറൻസ് GCDA നിർത്തിച്ചിരിക്കുകയാണ്. സ്റ്റേഡിയത്തിലെ പ്രെസ്സ് കോൺഫറൻസ് ഹാളിൽ മാധ്യമ പ്രവർത്തകർ വന്നിട്ടും, GCDA അധികൃതർ ഹാളിന്റെ വാതിൽ പൂട്ടുകയായിരുന്നു. 

എന്തിരുന്നാലും കേരള ബ്ലാസ്റ്റേഴ്‌സ്-മുംബൈ സിറ്റി എഫ്സി മത്സരം നടക്കുമോ അതോ മാറ്റിവെക്കേണ്ടി വരുമോ ബന്ധപ്പെട്ട് ഔദ്യോഗിക അപ്ഡേറ്റുകൾ വന്നിട്ടില്ല. പക്ഷെ കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ സാമൂഹിക മാധ്യമങ്ങൾ വഴി മുംബൈക്കെതിരെയുള്ള മത്സരത്തിനായിയുള്ള പ്രൊമോഷൻ വർക്കുകൾ ഇപ്പോഴും നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സ്-മുംബൈ നടക്കുമെന്ന് പ്രതിക്ഷിക്കാം.