FootballKBFCSports

ബ്ലാസ്റ്റേഴ്‌സ് നാളെ ഭുവനേശ്വരിലേക്ക്; സ്‌ക്വാഡിനൊപ്പം ഈ രണ്ട് യുവ താരങ്ങളും ഉണ്ടാക്കില്ല…

സൂപ്പർ കപ്പിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ് നാളെ ഭുവനേശ്വരിലേക്ക് പറക്കും. കൊച്ചിയിൽ വെച്ചുള്ള പരിശീലന സെക്ഷനുകൾ അവസാനിപ്പിച്ചാണ് ടീം ഭുവനേശ്വരിലേക്ക് പറക്കുന്നത്. സൂപ്പർ കപ്പിൽ ഏപ്രിൽ 20ന് നടക്കുന്ന മത്സരത്തിൽ ഈസ്റ്റ്‌ ബംഗാളാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ.

അതോടൊപ്പം ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഭുവനേശ്വരിലേക്ക് പുറപ്പെടുന്ന ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ, യുവ താരങ്ങളായ കോറു സിങ്, ഗോൾകീപ്പർ സച്ചിൻ സുരേഷ് എന്നിവരുണ്ടാവില്ല. മാതൃഭൂമിയുടെ റിപ്പോർട്ട്‌ പ്രകാരം സച്ചിൻ സുരേഷിന് പരിക്ക് മൂലവും, കോറു സിങ് ചില വ്യക്തപരമായ കാരണങ്ങൾ മൂലവുമാണ് ടീമിനൊപ്പം ഭുവനേശ്വരിലേക് പോകാത്തത്.

സച്ചിന് സുരേഷിന്റെ അഭാവം ബ്ലാസ്റ്റേഴ്‌സിന് വലിയ തിരച്ചടി നൽക്കുകയിലെങ്കിലും, യുവ താരം കോറു സിങിന്റെ അഭാവം ടീമിന് വലിയ രീതിയിൽ തന്നെ തിരച്ചടിയാക്കുമെന്ന് തീർച്ചയാണ്. ഐഎസ്എലിൽ താരം ഈ സീസണിൽ 17 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളും, നാല് അസ്സിസ്റ്റുമാണ് നേടിയത്.

എന്നതിരുന്നാലും ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകനായ ഡേവിഡ് കാറ്റലയുടെ കീഴിൽ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്ന ആദ്യ ടൂർണമെന്റാണ് സൂപ്പർ കപ്പ്. അതുകൊണ്ട് തന്നെ ആരാധകർ ഏറെ പ്രതിക്ഷയോടെയാണ് സൂപ്പർ കപ്പ് നോക്കികാണുന്നത്.

സൂപ്പർ കപ്പ്‌ നോക്ക്ഔട്ട്‌ റൗണ്ട് ആയത് കൊണ്ട് തന്നെ, ഈസ്റ്റ്‌ ബംഗാളിനെതിരെയുള്ള മത്സരം ബ്ലാസ്റ്റേഴ്‌സ് തോൽക്കുകയാണേൽ ടീം ടൂർണമെന്റിൽ നിന്ന് പുറത്താക്കും.